1. സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന് സ്ഥിരീകരിച്ച് സര്‍ക്കാര്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയ്ക്ക് നിപ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള പരിശോധന ഫലം ലഭിച്ചതോടെ ആണ് നിപ സ്ഥിരീകരിച്ചത്. ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി. വൈറസിനെ പ്രതിരോധിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കോഴിക്കോട് നിപയെ പ്രതിരോധിക്കാന്‍ ഉപയോഗിച്ച റിബവൈറിന്‍ സ്റ്റോക്കുണ്ട്.
2. കൂടുതല്‍ പ്രതിരോധ മരുന്നുകള്‍ എത്തിക്കും. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്. വിദ്യാര്‍ത്ഥിയുമായി അടുത്ത് ഇടപഴകിയ 4 പേര്‍ കൂടി നിരീക്ഷണത്തില്‍. 2 പേരെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. വിദ്യാര്‍ത്ഥിയെ ചികിത്സിച്ച രണ്ട് നഴ്സുമാരും നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് തൊണ്ട വേദന അനുഭവപ്പെട്ടിട്ടുണ്ട്. രോഗത്തിന്റെ ഉറവിടം സ്ഥിരീകരിക്കാനായിട്ടില്ല. ഇടുക്കി, ആലപ്പുഴ, തൊടുപുഴ എന്നിവിടങ്ങളിലും ഐസോലേഷന്‍ വാര്‍ഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.
3. അനാവശ്യ ഭീതി പടര്‍ത്തുന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടത്തരുത് എന്നും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍. നിലവില്‍ നിരീക്ഷണത്തിലുള്ള 86 പേര്‍ക്കര് ഹോം ക്വാറന്റൈന്‍. നിശ്ചിത ദിവസത്തേക്ക് വീട്ടില്‍ തന്നെ തുടരണമെന്ന് നിര്‍ദ്ദേശം. കേരളത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് കേന്ദ്രസര്‍ക്കാരും. എയിംസില്‍ നിന്നുള്ള 6 അംഗ വിദഗ്ധ സംഘം എറണാകുളത്ത് എത്തി. ഡല്‍ഹിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നതായി ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. കേരളത്തിന് എല്ലാ സഹായവും നല്‍കുമെന്നും പ്രതികരണം.
4. പുതിയ നിപ കേസിന്റെ ഉറവിടം ഇടുക്കിയാണെന്ന് പറയാനാകില്ലെന്ന് ഡി.എം.ഒ. വിദ്യാര്‍ത്ഥികള്‍ തൊടുപുഴയില്‍ താമസിച്ചത് ഒന്നരമാസമാണ്. ഇതിന് മുന്‍പ് വിദ്യാര്‍ത്ഥികള്‍ എവിടെ ആയിരുന്നു എന്ന് കണ്ടെത്തണം. ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം യുവാവിന്റെ നാട്ടിലെത്തി കൂടുതല്‍ പരിശോധനകളും നടത്തും. നിപപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വൈദഗ്ധ്യം നേടിയ കോഴിക്കോട് നിന്നുള്ള വൈദ്യ സംഘം യുവാവിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പരിശോധിക്കും. പനിയോ ബന്ധപ്പെട്ട അസുഖങ്ങളോ ശ്രദ്ധയില്‍ പെട്ടാലുടന്‍ ചികിത്സ തേടണം പൊതുജനങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം
5. ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കേരളം നിപ വൈറസിന്റെ ഭീതിയിലേക്ക് എത്തിയിരിക്കുക ആണ്. ഭയമല്ല ജാഗ്രതയാണ് നിപയെ നേരിടാന്‍ വേണ്ടത് . നിപ പ്രതിരോധിക്കാന്‍ ആരോഗ്യവകുപ്പ് പൊതുജനങ്ങള്‍ക്കായി നിരവധി നിര്‍ദ്ദേശങ്ങളാണ് നല്‍കുന്നത്. നിപയെ നേരിടാനുള്ള മുന്‍കരുതല്‍ ഇവയൊക്കെ ആണ്...
6. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നാണ് രോഗം പടരുന്നത്.വവ്വാലുകള്‍ കടിച്ച പഴങ്ങള്‍ കഴിക്കാതിരിക്കുക.
7. രോഗം സ്ഥിരീകരിച്ചവരില്‍ നിന്ന് ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കണം.
8. രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും മറ്റ് ഇടപഴകുമ്പോളും കയ്യുറകളും മാസ്‌കും ധരിക്കുക, സോപ്പ് ഉപയോഗിച്ച് കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക
9. രോഗികളുടെ സാധനങ്ങള്‍ പ്രത്യേകം സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം, വസ്ത്രങ്ങള്‍ പ്രത്യേകം കഴുകുകയും ഉണക്കുകയും ചെയ്യണം
10. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമാണ് നിപയുടെ രോഗലക്ഷണങ്ങള്‍.
6. അണുബാധയുണ്ടായാല്‍ 5 മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകൂ.
11. രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ എത്രയും വേഗം ആശുപത്രിയില്‍ ചികിത്സ തേടണം
12. കേരള കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമാകുന്നു. കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പ് എന്ന സൂചന നല്‍കി ജോസ് കെ മാണി വിഭാഗം നിലപാട് കടുപ്പിക്കുന്നു. ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണം എന്ന് ആവശ്യപ്പെട്ട് പി.ജെ ജോസഫിന് ജോസ് കെ മാണി വിഭാഗം കത്ത് നല്‍കി. കമ്മിറ്റി വിളിച്ചില്ലെങ്കില്‍ ബദല്‍ കമ്മിറ്റി വിളിച്ച് ചേര്‍ക്കാനും തീരുമാനം
13. 127 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ഒപ്പിട്ട കത്ത് റോഷി അഗസ്റ്റിന്‍ എം.എല്‍.എയും, പ്രൊഫ.എന്‍ ജയരാജ് എം.എല്‍.എയും ചേര്‍ന്നാണ് പി.ജെ ജോസഫിന് കത്ത് കൈമാറിയത്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ ജൂണ്‍ ഒമ്പതിന് മുമ്പ് തിരെഞ്ഞെടുക്കണം എന്ന സ്പീക്കറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അതിന് മുമ്പ് ചെയര്‍മാന്‍ തിരെഞ്ഞെടുപ്പ് പൂര്‍ത്തിയാക്കണം എന്നാണ് കത്തിലെ പ്രധാന ആവശ്യം.
14. ചെയര്‍മാനെ തിരഞ്ഞെടുക്കാത്തത് മൂലം പാര്‍ട്ടി കടുത്ത പ്രതിസന്ധിയിലാണ് എന്നും കത്തില്‍ പരാമര്‍ശം. കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് പോര് രൂക്ഷമായ കേരളാ കോണ്‍ഗ്രസില്‍ ജോസ് കെ മാണി വിഭാഗവും പി ജെ ജോസഫ് വിഭാഗവും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ തെരുവിലേക്ക് എത്തിയിരുന്നു. കോട്ടയത്ത് കഴിഞ്ഞ ദിവസം ജോസ് കെ മാണി അനുയായികള്‍ പി.ജെ ജോസഫിന്റേയും മോന്‍സ് ജോസഫിന്റെയും കോലം കത്തിച്ചിരുന്നു.
15. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. വൈഭവ് ഗെഹ്ലോട്ടിന്റെ തിരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം പി.സി.സി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ സചിന്‍ പൈലറ്റ് ഏറ്റെടുക്കണമെന്ന് ആവശ്യം മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്ര മണ്ഡലമായ ജോധ്പൂരിലാണ് വൈഭവ് ദയനീയ തോല്‍വി നേരിട്ടത്.
16. അഞ്ച് തവണ അശോക് ഗെഹ്ലോട്ട് എം.പിയായി വിജയിച്ച മണ്ഡലമാണ് ജോധ്പൂര്‍. തോല്‍വിയില്‍ എനിക്കാണ് ഉത്തരവാദിത്തമെന്ന് ചിലര്‍ പറയുന്നത്. എന്നാല്‍ പി.സി.സി അധ്യക്ഷനെന്ന നിലയില്‍ സച്ചിന്‍ പൈലറ്റിനും തോല്‍വിയുടെ ഉത്തരവാദിത്തമുണ്ടെന്ന് ഗെഹ്ലോട്ട്. മകന്‍ വൈഭവിന്റെ തോല്‍വിയെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ അശോക് ഗെഹ്ലോട്ടിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചിലര്‍ മക്കളുടെ വിജയത്തിന് വേണ്ടി മാത്രമാണ് പ്രവര്‍ത്തിച്ചതെന്ന് രാഹുല്‍ ഗാന്ധിയും നേരത്തെ കുറ്റപ്പെടുത്തി. ഗെഹ്‌ലോട്ടിന്റെ പ്രസ്താവനയില്‍ പ്രകരിക്കാതെ സച്ചിന്‍ പൈലറ്റ്