kolambi

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന കോളാമ്പി എന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ട്രെയിലറിലെ പ്രധാന ശ്രദ്ധാകേന്ദ്രം രഞ്ജി പണിക്കറാണ്. പതിവിൽ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലാണ് രഞ്ജി പണിക്ക‌ർ എത്തുന്നത്. മുടിനരച്ച്, മുണ്ടും ജുബ്ബയും ധരിച്ചാണ് ചിത്രത്തിൽ രഞ്ജി പണിക്കറെത്തുന്നത്.

ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷം ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന കോളാമ്പിയുടെ ട്രെയിലർ പുറത്ത് വിട്ടു. നിർമ്മാല്യം സിനിമാസിന്റെ ബാനറിൽ രൂപേഷ് ഓമനയാണ് ചിത്രം നിർമ്മിക്കുന്നത്. നിത്യാ മേനോൻ കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് മേനോൻ, രോഹിണി,ദിലീഷ് പോത്തൻ , മഞ്ജു പിള്ള എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. റസൂൽ പൂക്കുറ്റിയാണ് ചിത്രത്തിന്റെ ശബ്ദ സംവിധാനം നിർവഹിക്കുന്നത്.

രവി വർമൻ ഛായാഗ്രഹണവും സാബു സിറിൾ കലാസംവിധാനവും രമേഷ് നാരായണൻ സംഗീതവും നിർവഹിക്കുന്നു. പഴമയുടെ സൗന്ദര്യം വിളിച്ചോതിയുള്ള ട്രെയിലർ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.നിത്യ മേനോൻ നായികയായ തത്സമയം ഒരു പെൺകുട്ടിയാണ് ടി.കെ രാജീവ് കുമാറിന്റെ ഒടുവിൽ തീയേറ്ററുകളിലെത്തിയ സിനിമ.