indian-team

നീല ജേഴ്സിയിലല്ലാതെ മറ്റൊരു നിറത്തിലാണ് കൊഹ്‌ലിയും ടീമും നാളെ കളിക്കളത്തിലെത്തുക. ഒറഞ്ചാണ് ഇന്ത്യയുടെ പുതിയ ജേഴ്സിയുടെ നിറം. ലോകകപ്പിൽ ഒരേ നിറത്തിലുള്ള ജേഴ്‌സിയുമായി ഒന്നിലധികം ടീമികൾ എത്തുന്നതോടെയാണ് രണ്ടാമതൊരു ജേഴ്‌സി എന്ന നിബന്ധന ഐ.സി.സി മുന്നോട്ടു വച്ചത്.

നീലയും, പച്ചയും ജേഴ്‌സികൾ വരുന്ന മറ്റ് ടീമുകൾ തങ്ങളുടെ എവേ ജേഴ്‌സികൾ പുറത്തിറക്കിയെങ്കിലും ഇന്ത്യ സസ്‌പെൻസ് നിലനിറുത്തിയിരുന്നു. എന്നാൽ,​ അതിനിടയിൽ ഇന്ത്യയുടെ ഓറഞ്ച് ജേഴ്‌സി ഇങ്ങനെയാവും എന്ന് പറഞ്ഞ് അതിന്റെ മാതൃക വാർത്താ ഏജൻസി പുറത്തുവിട്ടിരുന്നു.

indian-team

ലോകകപ്പിൽ ഇന്ത്യ നാളെ ആദ്യപോരാട്ടത്തിനിറങ്ങുമ്പോൾ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണി മുതൽ സതാംപ്ടണിലാണ് മത്സരം. ലോകകപ്പിൽ ഇന്ത്യ നാളെ ആദ്യപോരാട്ടത്തിനിറങ്ങുമ്പോൾ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണി മുതൽ സതാംപ്ടണിലാണ് മത്സരം.

ആദ്യ സന്നാഹ മത്സരത്തിൽ ന്യൂസിലൻഡിനോട് തോറ്റെങ്കിലും രണ്ടാം മത്സരത്തിൽ ബംഗ്ളാദേശിനെ കീഴടക്കി മികച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. പരിശീലനത്തിനിടെ വിരലിന് നേരിയ പരിക്കേറ്റെങ്കിലും വിരാട് കൊഹ്‌ലി കളിക്കാനിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

തുടർച്ചയായ രണ്ട് തോൽവികളുടെ സമ്മർദ്ദവുമായാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. പേസർ ലുംഗി എംഗിഡിക്ക് പരിക്കേറ്റത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയാണ്. ബംഗ്ളാദേശിനെതിരെ നാലോവർ മാത്രമാണ് എംഗിഡിക്ക് എറിയാനായത്. ഇംഗ്ളണ്ടിനെതിരായ മത്സരത്തിനിടെ തലയ്ക്ക് പരിക്കേറ്റ് ബാറ്റിംഗ് മതിയാക്കിയിരുന്ന ഹാഷിം അംല നാളെ കളിച്ചേക്കും.

ലോകകപ്പ് തുടങ്ങി ആറു ദിവസത്തിനുശേഷമാണ് ഇന്ത്യ ആദ്യ മത്സരം കളിക്കുന്നത്. ലോകകപ്പ് മത്സരക്രമം തയ്യാറാക്കിയപ്പോൾ ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ രണ്ടിന് ആയിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നത്. എന്നാൽ ബിസിസിഐയുടെ അപേക്ഷ പ്രകാരം ഇന്ത്യയുടെ ആദ്യ കളി ജൂൺ അഞ്ചിലേക്ക് മാറ്റുകയായിരുന്നു.

ഐപിഎൽ വാതുവെപ്പ് വിവാദവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച ലോധ കമ്മിറ്റി മാർഗനിർദേശം പാലിക്കാനാണ് ഇന്ത്യയുടെ മത്സരം വൈകിപ്പിച്ചത്. ഐപിഎൽ അവസാനിച്ച് 15 ദിവസത്തിനുശേഷം മാത്രമെ ഇന്ത്യ മറ്റൊരു അന്താരാഷ്ട്ര മത്സരം കളിക്കാൻ പാടുള്ളുവെന്നാണ് ലോധ കമ്മിറ്റി നിർദേശിച്ചിട്ടുള്ളത്. ഇതനുസരിച്ച് ഇന്ത്യയുടെ മത്സരം വൈകിപ്പിക്കണമെന്ന് ബി.സി.സി.ഐ, ഐ.സി.സിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ അഞ്ചിന് നടത്താൻ ഐ.സി.സി തീരുമാനിച്ചത്.