sheela

തിരുവനന്തപുരം: മലയാളചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവയ്‌ക്കുള്ള 2018ലെ ജെ.സി ഡാനിയേൽ പുരസ്‌കാരം പ്രശസ്‌ത നടി ഷീലയ്‌ക്ക്. അഞ്ചുലക്ഷവും പ്രശസ്‌തി പത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്‌കാരം. ജൂലായ് 27ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ അവാർഡ് സമ്മാനിക്കും.