തിരുവനന്തപുരം: ചലച്ചിത്ര-ടെലിവിഷൻ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയും സംഘടനയായ കോൺടാക്‌ടിന്റെ 2019-21 കാലയളവിലെ പ്രസിഡന്റായി താജ് ബഷീറിനെയും ജനറൽ സെക്രട്ടറിയായി മുഹമ്മദ് ഷായെയും തിരഞ്ഞെടുത്തു. വിനീത് അനിൽ (ട്രഷറർ), സി.ആർ. ചന്ദ്രൻ (വൈസ് പ്രസിഡന്റ്), ശ്രീലാ ഇറമ്പിൽ (സെക്രട്ടറി), റഹിം പനവൂർ (പി.ആർ.ഒ) എന്നിവരെയും തിരഞ്ഞെടുത്തു.

വഞ്ചിയൂർ പ്രവീൺകുമാർ, ജോസഫ് ഗ്യാൻസിസ്, രമേശ് അമ്മാനത്ത്, മനോജ് എസ്. നായർ, ടി.ടി. ഉഷ, ഗോപൻ പനവിള, അനിൽ നെയ്യാറ്റിൻകര, ജെ. ഷംനാദ്, രത്നകുമാർ, സുധീരഞ്ജൻ, കണ്ണൻ ശിവറാം എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കും പ്രൊഫ. അലിയാർ, എം.എഫ്. തോമസ് എന്നിവരെ അഡ്വൈസറി ബോർഡിലേക്കും ഷാജി തിരുമല, പ്രിയ കൃഷ്‌ണൻ എന്നിവരെ പബ്ളിക്കേഷൻ കമ്മിറ്രിയിലേക്കും തിരഞ്ഞെടുത്തു. കോൺടാക്‌ടിന്റെ ബാനറിൽ നിർമ്മിച്ച 'ലെസൻസ്" എന്ന അംന്ദോളജി ചിത്രം പൂർത്തിയായി. ഓണത്തിന് മുമ്പ് തിയേറ്ററിലെത്തും.