ജന്മദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിക്കിടെ സുരക്ഷാ ഉദ്യോഗസ്ഥനോട് ചൂടായി ഇളയരാജ. വേദിയിലിരിക്കുന്ന ഗായകർക്ക് കുടിക്കാൻ വെള്ളമെത്തിച്ചതിനായിരുന്നു ഇളയരാജ ദേഷ്യപ്പെട്ടത്. സുരക്ഷാ ഉദ്യോഗസ്ഥനെ വിളിച്ച് താങ്കളോട് ആരെങ്കിലും കുടിവെള്ളം ആവശ്യപ്പെട്ടോയെന്ന് ചോദിച്ചു.
പറയാൻ വാക്കുകൾ കിട്ടാതെ സുരക്ഷാ ഉദ്യോഗസ്ഥൻ ഒടുവിൽ ഇളയ രാജയുടെ കാലിൽ വീണ് മാപ്പ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇളയരാജയുടെ എഴുപത്തഞ്ചാം ജന്മദിനാഘോഷത്തിൽ യേശുദാസും എസ്.പി ബാലസുബ്രമണ്യവുമുൾപ്പെടെയുള്ള പ്രമുഖർ പങ്കെടുത്തിരുന്നു.