1. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിയക്ക് നിപ സ്ഥിരീകരിച്ചതോടെ ജാഗ്രതയോടെ സംസ്ഥാനം. നിപ ബാധിച്ച യുവാവ് താമസിച്ച പ്രദേശത്ത് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധന. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് പരിശോധന. തൃശൂര്‍, എറണാകുളം, കൊല്ലം ജില്ലകളിലായി 86 പേരാണ് നിരീക്ഷണത്തിലുള്ളത്. തൃശൂരില്‍ വിദ്യാര്‍ത്ഥി പരിശീലനം നേടിയ കോളേജിലെ അധ്യാപികയ്ക്കും പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
2. രോഗിയുമായി ഇടപഴകിയ 86 പേര്‍ ഹോം ക്വാറന്റൈനിലാണ്. ഇവര്‍ നിശ്ചിത ദിവസത്തേക്ക് വീടിന് പുറത്തേക്ക് ഇറങ്ങരുത് എന്ന് നിര്‍ദ്ദേശം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള പരിശോധന ഫലം ലഭിച്ചതോടെ ആണ് വിദ്യാര്‍ത്ഥിയ്ക്ക് നിപ സ്ഥിരീകരിച്ചത്. ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വൈറസിനെ പ്രതിരോധിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കോഴിക്കോട് നിപയെ പ്രതിരോധിക്കാന്‍ ഉപയോഗിച്ച റിബവൈറിന്‍ സ്റ്റോക്കുണ്ട്. കൂടുതല്‍ പ്രതിരോധ മരുന്നുകള്‍ എത്തിക്കും.
3. രോഗത്തിന്റെ ഉറവിടം സ്ഥിരീകരിക്കാനായിട്ടില്ല. ഇടുക്കി, ആലപ്പുഴ, തൊടുപുഴ എന്നിവിടങ്ങളിലും ഐസോലേഷന്‍ വാര്‍ഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗനില തൃപ്തികരമാണ്. വിദ്യാര്‍ത്ഥിയുമായി അടുത്ത് ഇടപഴകിയ രണ്ട് പേരെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ ആദ്യം ചികിത്സിച്ച രണ്ട് നഴ്സുമാരും നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് നേരിയ പനിയും തൊണ്ട വേദന അനുഭവപ്പെട്ടിട്ടുണ്ട്. അനാവശ്യ ഭീതി പടര്‍ത്തുന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടത്തരുത് എന്നും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍.
4. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ആറംഗ സംഘത്തെ എത്തിക്കും. മോണോക്ലോണല്‍ ആന്റി ബോഡീസും കേരളത്തില്‍ എത്തിക്കാന്‍ നീക്കം. നിപ വൈറസ് പടര്‍ന്നതോടെ കേരളത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് കേന്ദ്രസര്‍ക്കാരും. എയിംസില്‍ നിന്നുള്ള 6 അംഗ വിദഗ്ധ സംഘം എറണാകുളത്ത് എത്തി. ഡല്‍ഹിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം തുറന്നു. മരുന്നുകള്‍ എത്തിക്കാന്‍ വിമാനം ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍.
5. കേരളത്തില്‍ നിപ വൈറസ് ഭീതി പടര്‍ന്നതോടെ ജാഗ്രത നിര്‍ദ്ദേശവുമായി ഐ.എം.എ. നിപ വൈറസ് പ്ലേഗ്, വസൂരി എന്നീ രോഗങ്ങള്‍ പോലെ പടര്‍ന്ന് പിടിക്കുന്ന മഹാവ്യാധിയല്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. നിലവില്‍ സംസ്ഥാനത്തെ സ്ഥിതി നിയന്ത്രി വിധേയമാണ്. രോഗ ബാധയുണ്ടാകുന്നവര്‍ക്ക് മരണം വരെ സംഭവിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ മുന്നൊരുക്കം വേണം
6. ഇത്തവണ നിപ രോഗ ബാധ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ബാധിക്കാവുള്ള സാധ്യത വളരെ കുറവാണ്. സംസ്ഥാനത്തെ 30,000 ഡോക്ടര്‍മാര്‍ക്ക് നിപ ചികിത്സയുടെ ഏറ്റവും നൂതനമായ ചികിത്സ രീതികള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ആരോഗ്യ വിദ്യാഭ്യാസ ബോധവത്കരണം നല്‍കും. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ എന്‍ 95 മാസ്‌ക്കിന്റെ അഭാവും ഉണ്ടാവുക ആണെങ്കില്‍ അത് സൗജന്യമായി എത്തിക്കുമെന്നും ഐ.എം.എ അറിയിച്ചു
7. കേരള കോണ്‍ഗ്രസിലെ അധികാര വടംവലി രൂക്ഷമാകുന്നതിനിടെ, തര്‍ക്കം പരിഹരിക്കാന്‍ അനുരഞ്ജന ചര്‍ച്ച നാളെ. നീക്കം, സംസ്ഥാന കമ്മിറ്റി വിളിക്കണം എന്ന് ആവശ്യപ്പെട്ട് ജോസ്.കെ.മാണി പക്ഷം കത്ത് നല്‍കിയ സാഹചര്യത്തില്‍. പാര്‍ട്ടിയിലെ എം.എല്‍.എമാരും, എം.പിമാരും മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. അനൗദ്യോഗിക ചര്‍ച്ചകളാണ് നടക്കുന്നത് എന്നും പാര്‍ലമെന്ററി പാര്‍ട്ടി യോഗമായി ഇതിനെ വ്യാഖ്യാനിക്കേണ്ടത് ഇല്ലെന്നും ജോസ് കെ.മാണി.
8. അതേസമയം, യോഗത്തില്‍ സമവായം ഉണ്ടായതിന് ശേഷം മാത്രമേ സംസ്ഥാന കമ്മിറ്റി വിളിക്കൂ എന്ന് പി.ജെ ജോസഫ്. സീനിയോറിറ്റി അനുസരിച്ച് താന്‍ കേരളാ കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ ആകണം എന്നതാണ് ന്യായമെന്ന് പി.ജെ.ജോസഫ്. ജോസ്.കെ.മാണി വര്‍ക്കിംഗ് ചെയര്‍മാനും, സി.എഫ് തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവും ആകണം എന്നതാണ് ചട്ടം. സ്ഥാനമാനങ്ങളെ ചൊല്ലി തെരുവില്‍ കോലം കത്തിക്കല്‍ അടക്കമുള്ള കലാപം തുടങ്ങി വച്ചത് ജോസ് കെ.മാണി വിഭാഗമെന്നും ജോസഫിന്റെ ആരോപണം.
9. പുതിയ നീക്കം, ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണം എന്ന് ആവശ്യപ്പെട്ട് പി.ജെ ജോസഫിന് ജോസ് കെ മാണി വിഭാഗം കത്ത് നല്‍കിയതിന് പിന്നാലെ. 127 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ഒപ്പിട്ട കത്ത് റോഷി അഗസ്റ്റിന്‍ എം.എല്‍.എയും, പ്രൊഫ.എന്‍ ജയരാജ് എം.എല്‍.എയും ചേര്‍ന്ന് പി.ജെ ജോസഫിന് കൈമാറിയത്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ ജൂണ്‍ ഒമ്പതിന് മുമ്പ് തിരെഞ്ഞെടുക്കണം എന്നായിരുന്നു സ്പീക്കറിന്റെ നിര്‍ദ്ദേശം.
10. ലോക്സഭ തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ ഉടലെടുത്ത യു.പിയിലെ മഹാസഖ്യത്തിലെ വിള്ളലില്‍ ബി.എസ്.പി അധ്യക്ഷ മായാവതിയ്ക്ക് മറുപടിയുമായി എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ഒറ്റയ്ക്ക് മത്സരിക്കാന്‍ സമാജ്വാദി പാര്‍ട്ടിയും ഒരുക്കമെന്ന് അഖിലേഷ് യാദവ്. മായാവതി സഖ്യം വിടുന്ന കാര്യം അറിഞ്ഞിട്ടില്ല. തങ്ങള്‍ ഇപ്പോള്‍ പാര്‍ട്ടിയുടെ അടിസ്ഥാന കാര്യങ്ങളാണ് ശ്രദ്ധിക്കുന്നത് എന്നും എല്ലാ തിരഞ്ഞെടുപ്പുകളും ജയിക്കാനാണ് ശ്രമിക്കുന്നത് എന്നും അഖിലേഷ് യാദവ്.
11. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബി.എസ്.പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആയിരുന്നു നേരത്തെ ബി.എസ്.പി അധ്യക്ഷ മായാവതിയുടെ പ്രഖ്യാപനം