bjp-

കൊൽക്കത്ത : തൃണമൂൽ എം.എൽ.എമാരിൽ ഒരുവിഭാഗം ബി.ജെ.പിയിലേക്ക് വരുമെന്നും മമത സർക്കാർ കാലാവധി പൂർത്തിയാക്കില്ലെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കൈലാസ് വർഗിയ. ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി.ജെ.പിക്കുണ്ടായ മുന്നേറ്റം കാരണം തൃണമൂൽ കോൺഗ്രസിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങൾ എം.എൽ.എമാർ ബി.ജെ.പിയിലേക്ക് വരുന്നതിന് ഇടയാക്കുമെന്നും കൈലാസ് വർഗിയ പറഞ്ഞു.

മമതയ്ക്ക് ശേഷം അനന്തരവൻ അഭിഷേക് ബാനർജി പിൻഗാമി ആകുന്നതിൽ തൃണമൂലിലെ മുതിർന്ന നേതാക്കൾ അതൃപ്തിയിലാണ്. ബംഗ്ലാദേശിൽ നിന്നും ഒന്നര കോടി അനധികൃത കുടിയേറ്റക്കാർ സംസ്ഥാനത്തെത്തിയിട്ടുണ്ടെന്നും ഇവർക്ക് റേഷൻ കാർഡും മറ്റ് ആനുകൂല്യങ്ങളും നൽകി സംരക്ഷിക്കുകയാണ് മമത ബാനർജിയെന്നും ഇദ്ദേഹം ആരോപിച്ചു. ജയ് ശ്രീറാം എന്ന് വിളിക്കുന്ന ബി.ജെ.പി പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത് എന്തിനാണെന്നും കൈലാസ് വർഗിയ ചോദിച്ചു.