മലപ്പുറം: പെരിന്തൽമണ്ണയിൽ വൈറൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആന്ധ്ര കുർനൂൽ സ്വദേശി സബീന പർവീൺ ആണ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത് നിപ ബാധയല്ലെന്നാണ് പ്രാഥമിക നിഗമനം.
മരണത്തിനിടയാക്കിയത് ഏതുതരം വൈറസ് ആണെന്ന് സ്ഥിരീകരിക്കാൻ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്. ഇതിന്റെ പരിശോധന ഫലം വന്നതിന് ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ.