ന്യൂഡൽഹി: സയൻസ്, ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ഗവേഷണത്തിനുള്ള ഫെലോഷിപ്പ് തുക വർദ്ധിപ്പിച്ചുകൊണ്ട് യു.ജി.സി വിജ്ഞാപനമിറക്കി.
ഇതോടെ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് 31000 രൂപയും സീനിയർ റിസർച്ച് ഫെലോഷിപ്പ് 35000 രൂപയുമാകും. നേരത്തേ ഇവ യഥാക്രമം 25000 രൂപ, 28000 രൂപ എന്നിങ്ങനെയായിരുന്നു. 2019 ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർദ്ധന. പുതുക്കിയ നിരക്ക്പ്രകാരം എട്ട് ശതമാനം, 16 ശതമാനം, 24 ശതമാനം എന്നിങ്ങനെയാണ് എച്ച്.ആർ.എ അലവൻസ് ലഭ്യമാകുക. ഗവേഷകർ പ്രവർത്തിക്കുന്ന പ്രദേശമനുസരിച്ച് ഇതിൽ വ്യത്യാസം വരും.