news

1. നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ടു സംസ്ഥാനത്ത് 311 പേര്‍ നിരീക്ഷണത്തില്‍. ഇടുക്കി, കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലായാണ് ഇത്രയും ആളുകളെ നിരീക്ഷണത്തില്‍ വച്ചിരിക്കുന്നത്. ഇവരോടു വീടുകളില്‍ തന്നെ തുടരാന്‍ നിര്‍ദേശിച്ചു. രോഗ ബാധയുള്ള യുവാവിനെ പരിചരിച്ച മൂന്നുപേരും ഇതില്‍ ഉള്‍പ്പെടുന്നു. പനി ബാധിച്ച കാലയളവില്‍ രോഗിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തി ഇരുന്നവരുടെയും, പരിചരിച്ചവരുടെയും വിശദമായ പട്ടിക തയാറാക്കിയാണ് 311 പേരെ നിരീക്ഷണത്തില്‍ ആക്കിയത്. ഇവരില്‍ ഓരോരുത്തരുടെയും ആരോഗ്യനില ദൈനംദിനം വിലയിരുത്തുന്നുണ്ട്.




2. അതേസമയം, നിപ ബാധിതനായ വിദ്യാര്‍ഥിയുടെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്ന് ആശുപത്രി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പരിചരിച്ച ജീവനക്കാരില്‍ അസ്വസ്ഥതകള്‍ ഉള്ളവരെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റിയെന്നും നിലവില്‍ ജീവനക്കാര്‍ക്കോ മറ്റ് രോഗികള്‍ക്കോ രോഗബാധ ഉണ്ടാകാനുള്ള യാതൊരു സാഹചര്യവുമില്ലെന്നും വാര്‍ത്താകുറിപ്പില്‍ പറയുന്നു. ചെന്നൈയില്‍ നിന്നുള്ള വിദഗ്ധ സംഘവും കേന്ദ്രത്തില്‍ നിന്നുള്ള ഏഴംഗ സംഘവും കൊച്ചിയില്‍ എത്തി. അതിനിടെ, നിപ ബാധിച്ച യുവാവ് താമസിച്ച പ്രദേശത്ത് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധന. അഞ്ച് കിലോമീറ്റര്‍ ചുറ്റളവിലാണ് പരിശോധന
3. തൃശൂരില്‍ വിദ്യാര്‍ത്ഥി പരിശീലനം നേടിയ കോളേജിലെ അധ്യാപികയ്ക്കും പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗിയുമായി ഇടപഴകിയ 86 പേര്‍ ഹോം ക്വാറന്റൈനിലാണ്. ഇവര്‍ നിശ്ചിത ദിവസത്തേക്ക് വീടിന് പുറത്തേക്ക് ഇറങ്ങരുത് എന്ന് നിര്‍ദ്ദേശം. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള പരിശോധന ഫലം ലഭിച്ചതോടെ ആണ് വിദ്യാര്‍ത്ഥിയ്ക്ക് നിപ സ്ഥിരീകരിച്ചത്. ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വൈറസിനെ പ്രതിരോധിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. കോഴിക്കോട് നിപയെ പ്രതിരോധിക്കാന്‍ ഉപയോഗിച്ച റിബവൈറിന്‍ സ്റ്റോക്കുണ്ട്. കൂടുതല്‍ പ്രതിരോധ മരുന്നുകള്‍ എത്തിക്കും.
4. രോഗത്തിന്റെ ഉറവിടം സ്ഥിരീകരിക്കാനായിട്ടില്ല. ഇടുക്കി, ആലപ്പുഴ, തൊടുപുഴ എന്നിവിടങ്ങളിലും ഐസോലേഷന്‍ വാര്‍ഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയുടെ ആരോഗനില തൃപ്തികരമാണ്. വിദ്യാര്‍ത്ഥിയുമായി അടുത്ത് ഇടപഴകിയ രണ്ട് പേരെ ഐസോലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ ആദ്യം ചികിത്സിച്ച രണ്ട് നഴ്സുമാരും നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് നേരിയ പനിയും തൊണ്ട വേദന അനുഭവപ്പെട്ടിട്ടുണ്ട്. അനാവശ്യ ഭീതി പടര്‍ത്തുന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടത്തരുത് എന്നും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍.
5. നിപ ഭീതിയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടില്ല എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍. നിലവിലെ സാഹചര്യത്തില്‍ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും വ്യഴാഴ്ച തന്നെ തുറക്കും എന്നും മന്ത്രി. തീരുമാനം, നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്ന പശ്ചാത്തലത്തില്‍. ജില്ലയില്‍ കളക്ടര്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
6. നിപയെ നേരിടാന്‍ സംസ്ഥാനത്തിന് പൂര്‍ണ്ണ പിന്തുണ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ഡല്‍ഹിയില്‍ കണ്‍ട്രാള്‍ റൂം തുറന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഓസ്‌ട്രേലിയന്‍ മരുന്ന് കേന്ദ്ര സര്‍ക്കാര്‍ ഉടനെ എത്തിക്കും. അതേസമയം ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യ നില തൃപ്തികരമാണ്. എന്നാല്‍ രോഗത്തിന്റെ ഉറവിടം സ്ഥിരീകരിച്ചിട്ടില്ല.
7. പൂണെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലെ പരിശോധനയിലാണ് അന്തിമ തീര്‍പ്പ് വന്നത്. ആരും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വൈറസിനെ നേരിടാന്‍ ആവശ്യമായ മുന്‍ കരുതലുകള്‍ എല്ലാം എടുത്തിട്ടുണ്ട്. രോഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പിന് ധൈര്യമുണ്ട് എന്നും റിബാവറിന്‍ മരുന്ന് ആവശ്യത്തിനുള്ളതായും പ്രതികരണം
8. അരുണാചല്‍ പ്രദേശില്‍ വച്ച് കാണാതായ ഇന്ത്യന്‍ വ്യോമ സേനയുടെ യാത്രാവിമാനം കണ്ടെത്താന്‍ രാജ്യത്തിന്റെ സൈനിക, ഉപഗ്രഹ സേവനങ്ങള്‍ ഉപയോഗപ്പെടുത്തും. വടക്ക് കിഴക്കന്‍ ഭാഗങ്ങളിലുള്ള മേഘാവൃതമായ അന്തരീക്ഷം തിരച്ചിലിന് തടസ്സമാവുന്നുണ്ട്അസമിലെ ജോര്‍ഹത്തില്‍ നിന്ന് പറന്നുയര്‍ന്ന ആന്റനോവ് എ.എന്‍ 32 എന്ന വിമാനമാണ് ഇന്നലെ കാണാതായത്.
9. ഏഴ് വ്യോമസേന ഓഫീസര്‍മാരും ആറ് ജവാന്‍മാരുമടക്കം 13 പേരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. അരുണാചല്‍ പ്രദേശിലെ മെന്‍ചുക്ക അഡ്വാന്‍സ് ലാന്‍ഡിംഗ് ഗ്രൗണ്ടിലേക്ക് ഉച്ചക്ക് 12.25ഓടു കൂടിയായിരുന്നു വിമാനം യാത്ര തിരിച്ചത്. ഉച്ചക്ക് ഒരു മണിയോടുകൂടി ഗ്രൗണ്ട് ഏജന്‍സികള്‍ക്ക് വിമാനവുമായി ബന്ധപ്പെടാന്‍ സാധിച്ചെങ്കിലും ഇതിനു ശേഷം വിമാനത്തെ കുറിച്ച് അറിവില്ല. ഇതേ തുടര്‍ന്ന് തിരച്ചിലിനായി വ്യോമസേന സുഖോയ് 30 കോംപാറ്റ് വിമാനം, സി-130 സ്‌പെഷ്യല്‍ ഓപറേഷന്‍ വിമാനം തുടങ്ങിയവയടക്കം ലഭ്യമാക്കുകയും ഗ്രൗണ്ട് ട്രൂപ്പുകളെ സജ്ജീകരിക്കുകയും ചെയ്തിരുന്നു.
10. ഗള്‍ഫ് ഗേറ്റിന്റെ നേതൃത്വത്തില്‍ ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്കായി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ഗള്‍ഫ് ഗേറ്റ് ഉടമയും പാലക്കാട് സ്വദേശിയുമായ സക്കീര്‍ ഹുസൈനും യു.എ.ഇയിലെ ജീവകാരുണ്യ പ്രവര്‍ത്തകനായ ഫാസില്‍ മുസ്തഫയും ചേര്‍ന്നാണ് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്. റമദാന്റെ 30 ദിവസങ്ങളിലും തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്ന് നല്‍കിയിരുന്നു. ഫാസില്‍ മുസ്തഫ സ്വന്തം വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണമാണ് തൊഴിലാളികളുടെ നോമ്പ് തുറക്കായി വിളമ്പിയത്. ഗള്‍ഫ് ഗേറ്റിലെ തൊഴിലാളികളും ഇഫ്താര്‍ വിരുന്നില്‍ പങ്കാളികളായി. തുടര്‍ച്ചയായി 6ാം വര്‍ഷമാണ് ഫാസില്‍ മുസ്തഫ ലേബര്‍ ക്യാമ്പിലെ തൊഴിലാളികള്‍ക്കായി എല്ലാ ദിവസവും ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചത്