കൊൽക്കത്ത: ബംഗാളിൽ അഞ്ച് സ്ത്രീകളെ വധിച്ച ശേഷം മൃതദേഹത്തെ ബലാത്സംഗം ചെയ്ത് സീരിയൽ കില്ലർ. സൈക്കിൾ ചെയിനും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് സ്ത്രീകളെ കൊല ചെയ്ത ശേഷമാണ് 42 വയസുകാരനായ കമറുദ്ദീൻ സർക്കാർ എന്നയാൾ മൃതശരീരങ്ങളുമായി ലൈംഗിക ബന്ധം പുലർത്തിയത്. ഇവരെകൂടാതെ നിരവധി സ്ത്രീകളെ ഇയാൾ ആക്രമിച്ച് പരിക്കേൽപ്പിച്ചതായും പൊലീസ് പറയുന്നു. ഇയാളെ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ ബർദ്വാൻ ജില്ലയിലാണ് സംഭവം നടന്നത്.
താൻ വൈദ്യുത മീറ്റർ പരിശോധിക്കാൻ എത്തിയ ആളാണെന്ന് പറഞ്ഞുകൊണ്ടാണ് ഇയാൾ സ്ത്രീകളുടെ വീടുകളിൽ എത്തുക. ഉച്ചയോടെ എത്തുന്ന ഇയാൾ വീടിന് പുറത്തിറങ്ങുന്ന സ്ത്രീകളെ ഇരുമ്പ് ദണ്ഡുകൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തുന്നത്. ഇവർ മരണപെട്ടുവെന്ന് ഉറപ്പ് വരുത്തിയ ശേഷം മൃതദേഹവുമായി കമറുദ്ധീൻ ലൈംഗിക ബന്ധം പുലർത്തും. അതിന് ശേഷം, മൃതദേഹത്തിന്റെ സ്വകാര്യ ഭാഗത്ത് മൂർച്ചയുള്ള വസ്തുക്കൾ തറയ്ക്കുന്നതും ഇയാളുടെ ശീലമാണ്.
കമറുദ്ദീന്റെ ആക്രമണത്തിൽ നിന്നും ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ട സ്ത്രീകൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ പിടികൂടിയത്. സ്ത്രീകളെ കൊലപ്പെടുത്തിയ ശേഷം ഇയാൾ വീടുകളിൽ നിന്നും ഒന്നും മോഷ്ടിക്കാൻ മുതിർന്നില്ല എന്നും പൊലീസിന് കണ്ടെത്താൻ സാധിച്ചു. ചുവന്ന ഹെൽമറ്റ് ധരിച്ച് മോട്ടോർബൈക്കിലാണ് ഇയാൾ വീടുകളിലേക്ക് ചെല്ലുന്നത്.
കൊലപ്പെട്ട സ്ത്രീകളിൽ ഒരാളായ പുതുൽ മാജ്ഹിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കവേയാണ് ഇയാൾ പൊലീസ് പിടിയിലാകുന്നത്. സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്നും ഇയാളുടെ വേഷവിധാനം മനസിലാക്കിയ പൊലീസ് ബൈക്കും ഹെൽമറ്റുമായി പരിസരത്ത് വീണ്ടും കാണപ്പെട്ടപ്പോൾ അറസ്റ്റ് ചെയ്യുകയായിരുന്നു.
കമറുദ്ദീൻ സർക്കാർ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. കോടതി റിമാൻഡ് ചെയ്ത ഇയാളെ 12 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.