crime-

പാലി: രാജസ്ഥാനിൽ 30 കാരിയെ കൂട്ടപീഡനത്തിരയാക്കിയ ശേഷം ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. പാലിയിലാണ് അഞ്ച് പേർ ചേർന്ന് യുവതിയെ പീഡിപ്പിച്ചത്. ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ ഇവർ പണം വേണമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് ബന്ധുക്കൾ പൊലീസിനെ സമീപിച്ചത്. തുടർന്ന് ജിതേന്ദ്ര ബഞ്ജാര(20), ഗോവിന്ദ് ബഞ്ജാര(20), ദിനേഷ് ബഞ്ജാര(20), മഹേന്ദ്ര ബഞ്ജാര(22), സഞ്ജയ് ബഞ്ജാര(25) എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു. പ്രതികളെ യുവതി തിരിച്ചറിഞ്ഞിട്ടുണ്ട്.

മേയ് 26നാണ് സംഭവം. അയൽവാസിയുമൊത്ത് യുവതി ബൈക്കിൽ ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെയാണ് ആളൊഴിഞ്ഞ സ്ഥലത്തുവച്ച്‌ സംഘം തടഞ്ഞുനിറുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു പൊലീസിൽ പരാതിപ്പെടാൻ കുടുംബമോ യുവതിയോ തയ്യാറായിരുന്നില്ല. എന്നാൽ പ്രതികൾ സോഷ്യൽ മീഡിയ വഴി ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതോടെയാണ് കുടുംബം പൊലീസിനെ സമീപിച്ചത്.