icc-

കാർഡിഫ്: ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ അഫ്ഗാനിസ്ഥാന്റെ വിജയലക്ഷ്യം 41 ഓവറിൽ 187 റൺസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക 36.4 ഓവറിൽ 201 റൺസിന് പുറത്തായിരുന്നു. 33 ഓവറിന് ശേഷം മഴ കളിമുടക്കിയതോടെ അഫ്ഗാനിസ്ഥാന്റെ വിജയലക്ഷ്യം ഡക്ക്‌വർത്ത് ലൂയിസ് നിയമപ്രകാരം 41 ഓവറിൽ 187 റൺസായി പുനർനിശ്ചയിക്കുകയായിരുന്നു.

അർദ്ധ സെഞ്ചുറി നേടിയ ഓപ്പണർ കുശാൽപെരേര മാത്രമാണ് ലങ്കയ്ക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 81 പന്തുകളിൽ നിന്ന് എട്ടു ബൗണ്ടറികളോടെ 78 റൺസെടുത്ത പെരേര എട്ടാമനായാണ് പുറത്തായത്.ഓപ്പണിംഗ് വിക്കറ്റിൽ ക്യാപ്റ്റൻ ദിമുത് കരുണരത്നെയും കുശാൽ പെരേരയും ചേർന്ന് 92 റൺസെടുത്തു. 4.5 ഓവറിൽ 50 റൺസും 14.5 ഓവറിൽ നൂറ് റൺസും കടന്നശേഷമാണ് ലങ്കയുടെ തകർച്ച. നാലു വിക്കറ്റ് വീഴ്ത്തിയ അഫ്ഗാൻ താരം മുഹമ്മദ് നബിയാണ് ലങ്കയെ തകർത്തത്.

അപ്ഗാനിസ്ഥാൻ അവസാനറിപ്പോർട്ടുകൾ ലഭിക്കുമ്പോൾ 6.1 ഓവറിൽ ഒരുവിക്കറ്റ് നഷ്ടത്തിൽ 38 രൺസ് എന്ന നിലയിലാണ്.

നേരത്തെ, ടോസ് നേടിയ അഫ്ഗാന്‍ നായകന്‍ ഗുല്‍ബാദിന്‍ നയ്ബ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.