lanka

ശ്രീലങ്ക ഡക്‌വർത്ത് ലൂയിസ് നിയമപ്രകാരം അഫ്ഗാനെ കീഴടക്കി

ലങ്കയുടെ വിജയം 34 റൺസിന്

ഈ ലോകകപ്പിൽ ശ്രീലങ്കയുടെ ആദ്യജയം

അഫ്ഗാനിസ്ഥാന്റെ രണ്ടാം തോൽവി

കാ​ർ​ഡി​ഫ്:​ ​ലോ​ക​ക​പ്പി​ൽ​ ​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​മ​ത്സ​ര​ത്തി​ൽ​ ​അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രെ​ ​ഡ​ക്ക് ​വ​ർ​ത്ത് ​ലൂ​യി​സ് ​നി​യ​മ​പ്ര​കാ​രം​ ​ശ്രീ​ല​ങ്ക​യ്ക്ക് 34​ ​റ​ൺ​സി​ന്റെ​ ​വി​ജ​യം.​ ​ഇ​ട​യ്ക്ക് ​മ​ഴ​ ​ത​ട​സ​പ്പെ​ടു​ത്തി​യ​ ​മ​ത്സ​ര​ത്തി​ൽ​ ​ആ​ദ്യം​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​ശ്രീ​ല​ങ്ക​ 36.5​ ​ഓ​വ​റി​ൽ​ 201​റ​ൺ​സി​ന് ​ആ​ൾ​ഔ​ട്ടാ​യി.​ ​തു​ട​ർ​ന്ന് ​അ​ഫ്ഗാ​ന്റെ​ ​വി​ജ​യ​ ​ല​ക്ഷ്യം​ 41​ ​ഓ​വ​റി​ൽ​ 187​ ​റ​ൺ​സാ​യി​ ​പു​ന​ർ​നി​ശ്ച​യി​ച്ചു.​ ​എ​ന്നാ​ൽ​ ​ലങ്കൻ ബൗ​ളിം​ഗ് ​ആ​ക്ര​മ​ണ​ത്തി​ന് ​മു​ന്നി​ൽ​ ​ചൂ​ളി​പ്പോ​യ​ ​അ​ഫ്ഗാ​ൻ​ 32.4​ ​ഓ​വ​റി​ൽ​ 152​ ​റ​ൺ​സി​ന് ​ആ​ൾൗ​ട്ടാ​വു​ക​യാ​യി​രു​ന്നു.​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ക​ളി​ക്കാ​ൻ​ ​ക​ഴി​യാ​തി​രു​ന്ന​തി​ന്റെ​ ​വി​ഷ​മം​ ​തീ​ർ​ത്ത​ ​ബൗ​ളിം​ഗ് ​പ്ര​ക​ട​ന​ത്തി​ലൂ​ടെ​ ​നാ​ല് ​വി​ക്ക​റ്റെ​ടു​ത്ത​ ​നു​വാ​ൻ​ ​പ്ര​ദീ​പാ​ണ് ​അ​ഫ്ഗാ​ന്റെ​ ​അ​ന്ത​ക​നാ​യ​ത്.​ ​മ​ലിം​ഗ​ ​മൂന്ന് ​വി​ക്ക​റ്റു​മാ​യി​ ​അ​ഫ്ഗാ​നെ​ ​ത​ക​ർ​ക്കാ​ൻ​ ​പ്ര​ധാ​ന​ ​പ​ങ്കു​വ​ഹി​ച്ചു.
43​ ​റ​ൺ​സെ​ടു​ത്ത​ ​ന​ജീ​ബു​ള്ള​ ​സ​ദ്രാ​നാ​ണ് ​അ​ഫ്ഗാ​ന്റെ​ ​ടോ​പ് ​സ്കോ​റ​ർ.​ ​ഹ​സ്ര​ത്തു​ള്ള​ ​സ​സാ​യ് 30​ഉം​ ​ക്യാ​പ്‌​ട​ൻ​ ​ഗു​ൽ​ബ്‌​ദി​ൻ​ ​ന​യി​ബ് 23​ ​റ​ൺ​സു​മെ​ടു​ത്തു.​ ​മു​ഹ​മ്മ​ദ് ​ന​ബി​യാ​ണ്(11​)​ ​ഇ​വ​രെ​ക്കൂ​ടാ​തെ​ ​ര​ണ്ട​ക്കം​ ​ക​ട​ന്ന​ ​മറ്റൊ​രു​ ​അ​ഫ്ഗാ​ൻ​ ​ബാ​റ്റ്്‌​സ്മാ​ൻ.
നേ​ര​ത്തേ​ 4​ ​വി​ക്ക​റ്റെടു​ത്ത​ ​മു​ഹ​മ്മ​ദ് ​ന​ബി​യാ​ണ് ​ല​ങ്ക​ൻ​ ​ഇ​ന്നിം​ഗ്സി​ന്റെ​ ​ന​ട്ടെ​ല്ലൊ​ടി​ച്ച​ത്.​ ​ദ്വാ​ല​ത്ത് ​സ​ദ്ര​ൻ,​ ​റാ​ഷി​ദ് ​ഖാ​ൻ​ ​എ​ന്നി​വ​ർ​ ​ര​ണ്ട് ​വി​ക്ക​റ്ര് ​വീ​തം​ ​വീ​ഴ്ത്തി.​ 144​/2​ ​എ​ന്ന​ ​നി​ല​യി​ൽ​ ​നി​ന്നാ​ണ് ​ശ്രീ​ല​ങ്ക​ ​ത​ക​ർ​ന്ന​ത്.​ ​ഓ​പ്പ​ണ​ർ​മാ​രാ​യ​ ​ക​രു​ണാ​ര​ത്നെ​യും​ ​(38​),​ ​കു​ശാ​ൽ​ ​പെ​രേ​ര​യും​ ​(78​)​ ​ചേ​ർ​ന്ന് ​മി​ക​ച്ച​ ​തു​ട​ക്ക​മാ​ണ് ​ശ്രീ​ല​ങ്ക​യ്ക്ക് ​ന​ൽ​കി​യ​ത്.​ ​ഇ​രു​വ​രും​ ​ഒ​ന്നാം​വി​ക്ക​റ്റി​ൽ​ 13.1​ ​ഓ​വ​റി​ൽ​ 92​ ​റ​ൺ​സ് ​കൂ​ട്ടി​ച്ചേ​ർ​ത്തു.​ ​
ക​രു​ണാ​ര​ത്ന​യെ​ ​ന​ജീ​ബു​ള്ള​ ​സ​ദ്ര​ന്റെ​ ​കൈ​യി​ൽ​ ​എ​ത്തി​ച്ച് ​ന​ബി​യാ​ണ് ​കൂ​ട്ട്കെ​ട്ട് ​പൊ​ളി​ച്ച​ത്.​ ​പി​ന്നീ​ടെ​ത്തി​യ​ ​തി​രി​മനെ​ ​(25​)​ ​അ​ല്പ​നേ​രം​ ​പി​ടി​ച്ച് ​ന​ന്നെ​ങ്കി​ലും​ ​ന​ബി​ത​ന്നെ​ ​ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കി​ ​പ​റ​ഞ്ഞു​വി​ട്ടു.​ ​കു​ശാ​ൽ​ ​മെൻ​ഡി​സി​നെ​യും​ ​(2​)​ ​ന​ബി​ ​​ ​അ​ധി​കം​ ​വൈ​കാ​തെ​ ​തി​രി​ച്ച​യ​ച്ചു.​ ​റ​ഹ്മ​ത്ത് ​ഷാ​യാ​ണ് ​ക്യാ​ച്ചെ​ടു​ത്ത​ത്.​ ​
ഇ​തോ​ടെ​ ​ശ്രീ​ല​ങ്ക​യു​ടെ​ ​ത​കർ​ച്ച​ ​ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.​ 81​ ​പ​ന്തി​ൽ​ 8​ ​ഫോ​റു​ൾ​പ്പെ​ടെ​യാ​ണ് ​കു​ശാ​ൽ​ 78​ ​റ​ൺ​സെ​ടു​ത്ത​ത്.​ ​ ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ന്യൂ​സി​ല​ൻ​ഡി​നെ​തി​രെ​ ​തോ​റ്റ​ ​ല​ങ്ക​യ്ക്ക് ​ഈ​ ​ജ​യം​ ​ആ​ശ്വാ​സ​മാ​യി.​അഫ്ഗാൻ ​ക​ളി​ച്ച​ ​ര​ണ്ട് ​മ​ത്സ​ര​വും​ ​തോ​റ്റു.