super-30

മുംബയ്: ഇന്ത്യയിലെ ഐ.ഐ.ടികളിലേക്ക് നിർദ്ധന വിദ്യാർത്ഥികൾക്ക് പ്രവേശനം ഉറപ്പാക്കിയ അദ്ധ്യാപകനും ഗണിതശാസ്ത്രജ്ഞനുമാണ് ആനന്ദ് കുമാർ. ഇദ്ദേഹത്തിന്റെ സൂപ്പർ 30 പ്രോഗ്രാമിലൂടെ നിരവധി പാവപെട്ട വിദ്യാർത്ഥികളാണ് പ്രബലരും ധനികരും കൂടുതലായി പ്രവേശനം നേടുന്ന ഐ.ഐ.ടികളുടെ, പാടി കടന്നത്. അദ്ദേഹത്തിന്റെ കഥ പറയുന്ന ചിത്രമായ ഹൃതിക് റോഷൻ അഭിനയിക്കുന്ന 'സൂപ്പർ 30'യുടെ ട്രെയിലർ ഇന്ന് പുറത്തിറങ്ങി.

ഹൃതിക്കിന്റെ ഗംഭീര പ്രകടനമാണ് ട്രെയിലറിൽ കാണാൻ സാധിക്കുന്നത്. ഏറെ സാമൂഹിക പ്രസക്തിയുള്ള ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വികാസ് ബാൽ ആണ്. സംവിധായകൻ ബോളിവുഡ് നടി നയനി ദീക്ഷിത് ലൈംഗികാരോപണം ഉന്നയിച്ചതിനെ തുടർന്ന് ഏറെ നാൾ ചിത്രത്തിന്റെ കാര്യം അനിശ്ചിതത്വത്തിൽ ആയിരുന്നു. ചിത്രത്തിൽ നിന്നും സംവിധായകന്റെ നാമം നീക്കണം എന്നായിരുന്നു നയനിയുടെ ആവശ്യം.

ഏതായാലും, ചിത്രത്തിനായുള്ള സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. ജൂലൈ 26 നാണ് ചത്രം റിലീസ് ചെയ്യുന്നത്. തന്റെ സൂപ്പർ 30 പ്രോഗ്രാമിലൂടെ ആഗോള പ്രശസ്തി നേടിയ ആളാണ് ആനന്ദ് കുമാർ. പദ്ധതിയുമായി ബന്ധപ്പെട്ട് ആനന്ദ്കുമാർ അരിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഹാർവാർഡ് സർവകലാശാലയിലും, എം.ഐ.ടിയിലും പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്.