air-india-

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്കുള്ള എയർ ഇന്ത്യയുടെ വിമാനം തിരിച്ചിറക്കി. യാത്രക്കാരൻ മരിച്ചതിനെതുടർന്നാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. തിരുവനന്തപുരം സ്വദേശി സന്തോഷ് കുമാർ (56)​ ആണ് മരിച്ചത്. എട്ടരയോടെ പുറപ്പെട്ട വിമാനം പത്തുമണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചിറക്കുകയായിരുന്നു.