29 തസ്തികകളിൽ പിഎസ്സി അപേക്ഷ ക്ഷണിച്ചു. ജനറൽ വിഭാഗത്തിൽ കാറ്റഗറി നമ്പർ 051‐52/2019 കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിങ് കോളേജ്) ലക്ചറർ ഇൻ ഫൗണ്ടേഷൻ ഓഫ് എഡ്യുക്കേഷൻ, 053/2019 വിവിധ വകുപ്പുകളിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഗ്രേഡ് രണ്ട് (തസ്തിക മാറ്റം), 054/2019 പൊതുമരാമത്ത് വകുപ്പിൽ ആർകിടെക്ചറൽ അസിസ്റ്റന്റ് (തസ്തികമാറ്റം), 055/2019 ഭക്ഷ്യ സുരക്ഷാ വകുപ്പിൽ മൈക്രോബയോളജിസ്റ്റ്, 56/2019 കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (സംഗീത കോളേജ്) സപ്പോർട്ടിങ് ആർടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരള നടനം), 057/2019 വാണിജ്യ വ്യവസായ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ്, 058/2019 ജലസേചനവകുപ്പിൽ ഡ്രഡ്ജർ ക്ലീനർ, 059/2019 കേരള സംസ്ഥാന സഹകരണ കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഫിനാൻസ് മാനേജർ (ജനറൽ, 064/2019സൊസൈറ്റി),
064/2019 സിസ്റ്റം അനലിസ്റ്റ്(ജനറൽ, സൊസൈറ്റി), 66/2019 ഡെപ്യൂട്ടി ഫിനാൻസ് മാനേജർ (ജനറൽ, 060/2019 സൊസൈറ്റി), മെറ്റീരിയൽസ് മാനേജർ (068/2019 ജനറൽ, 069/2019 സൊസൈറ്റി), ക്വാളിറ്റി കൺട്രോൾ ഓഫീസർ (070/2019 ജനറൽ, 071/2019 സൊസൈറ്റി), കേരള സംസ്ഥാന മിൽക്ക് മാർക്കറ്റിങ്് ഫെഡറേഷൻ ലിമിറ്റഡിൽ ടെക്നീഷ്യൻ ഗ്രേഡ് 2 ( ഇലക്ട്രീഷ്യൻ) (061/2019 ജനറൽ, 062/2019 സൊസൈറ്റി), ടെക്നീഷ്യൻ ഗ്രേഡ് 2 (ഇലക്ട്രോണിക്സ്)(63/2019 സൊസൈറ്റി). എൻസിഎ വിഭാഗത്തിൽ കോളേജ് വിദ്യാഭ്യാസവകുപ്പിൽ ലക്ചറർ ഇൻ മാത്തമാറ്റിക്സ് (എസ്ഐയുസി നാടാർ, എസ്സി, എസ്ടി), ലക്ചറർ ഇൻ അറബിക് (എസ്ടി, വിശ്വകർമ), ലക്ചറർ ഇൻ മ്യൂസിക് (മുസ്ലിം), ലക്ചറർ സംസ്കൃതം(എൽസി/എഐ), ലക്ചറർ ഇൻ വയലിൻ (മുസ്ലിം), സാമൂഹ്യക്ഷേമവകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ (എസ ്സി) തുടങ്ങിയ തസ്തികകളിലാണ് അപേക്ഷക്ഷണിച്ചത്. www.keralapsc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് മൂന്ന്.
ബി.ആർ.ഒ റിക്രൂട്ട്മെന്റ്
ബോർഡർ റോഡ്സ് ഓർഗനൈസേഷനുകീഴിൽ ജനറൽ റിസർവ് എൻജിനിയർ ഫോഴ്സിൽ വിവിധ തസ്തികകളിലെ 778 ഒഴിവുണ്ട്. പുരുഷന്മാർക്ക് അപേക്ഷിക്കാം. ഡിവിആർഎംടി(ഒജി) 388, ഇലക്ട്രീഷ്യൻ 101, വെഹിക്കിൾ മെക്കാനിക് 92, മൾട്ടി സ്കിൽഡ് വർക്കർ (കുക്ക്) 197 എന്നിങ്ങനെയാണ് ഒഴിവ്. കുറഞ്ഞ യോഗ്യത പത്താം ക്ലാസ്സ് ജയമാണ്. ഓരോതസ്തികയിലേക്കും ആവശ്യമായ മറ്റുയോഗ്യതകൾ വേണം. കായിക പരിശോധന, പ്രായോഗിക പരീക്ഷ, എഴുത്ത് പരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രായം 18‐27. വിശദവിവരവും അപേക്ഷാഫോറത്തിന്റെ മാതൃകയും www.bro.gov.in ൽ ലഭിക്കും. അപേക്ഷ Commandant, GREF CENTRE, Dighi Camp, Pune 411 015 എന്ന വിലാസത്തിൽ രജിസ്ട്രേഡ് പോസ്റ്റായി അയക്കണം. വിശദവിവരങ്ങൾക്ക്: www.bro.gov.in
ബീഹാർ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ
ബീഹാർ മഹാത്മാഗാന്ധി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപക ‐അദ്ധ്യാപകേതര തസ്തികകളിൽ ഒഴിവുണ്ട്. അദ്ധ്യാപക തസ്തികകളിൽ പ്രൊഫസർ 13, അസി. പ്രൊഫസർ 6, അസോ. പ്രൊഫസർ 16 ഒഴിവുണ്ട്. അദ്ധ്യാപകേതര തസ്തികകളിൽ ഫസ്റ്റ് രജിസ്ട്രാർ 1, ഫസ്റ്റ് ഫിനാൻസ് ഓഫീസർ 1, കൺട്രോളർ ഓഫ് എക്സാമിനേഷൻസ് 1, ഡെപ്യൂട്ടി രജിസ്ട്രാർ 2, അസി. രജിസ്ട്രാർ 2 എന്നിങ്ങനെ ഒഴിവുണ്ട്. http://www.mgcub.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 18. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് OSD Administration, Mahatma Gandhi Central University Camp Office, Raghunathpur, Near OP Thana, Motihari – 845 401, District – East Champaran, Bihar (INDIA) എന്ന വിലാസത്തിൽ ലഭിക്കാനുള്ള അവസാന തീയതി ജൂൺ 28.
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ്
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷനിൽ ഡെപ്യൂട്ടി മാനേജർ (പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേഷൻ) 1, അസി. മാനേജർ (ടെക്നിക്കൽ സർവീസ്) 1, അസി. മാനേജർ(കോ‐ ഓർഡിനേഷൻ) 1 ഒഴിവുണ്ട്. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. www.kinfra.org അല്ലെങ്കിൽwww.cmdkerala.net വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ജൂൺ 12.
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൽ
വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിൽ ജൂനിയർ പ്രോജക്ട് ഓഫീസർ(റെയിൽ കണക്ടിവിറ്റി) 1, ജൂനിയർ പ്രോജക്ട് ഓഫീസർ (ബ്രേക്ക് വാട്ടർ കൺസ്ട്രക്ഷൻ) 2 ഒഴിവുകളിലേക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് അപേക്ഷ ക്ഷണിച്ചു. www.cmdkerala.net വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 14.
നാഷണൽ കൗൺസിൽ ഒഫ് സയൻസ് മ്യൂസിയം
നാഷണൽ കൗൺസിൽ ഒഫ് സയൻസ് മ്യൂസിയം "ക്യുറേറ്റർ ബി' തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. അഞ്ചൊഴിവുണ്ട്. മെക്കാനിക്കൽ എൻജിനിയറിങ്, ഫിസിക്സ്, കംപ്യുട്ടർ സയൻസ് വിഭാഗങ്ങളിലാണ് ഒഴിവ്. അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരവും www.ncsm.gov.in ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 10.
രാഷ്ട്രീയ കെമിക്കൽസ് & ഫെർട്ടിലൈസേഴ്സിൽ
മുംബൈ രാഷ്ട്രീയ കെമിക്കൽസ് ആൻഡ് ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ ട്രേഡ് അപ്രന്റിസ് ഒഴിവുണ്ട്. അറ്റൻഡന്റ് ഓപറേറ്റർ കെമിക്കൽ പ്ലാന്റ് 40, ലബോറട്ടറി അസി. കെമിക്കൽ പ്ലാന്റ് 5, ഇൻസ്ട്രുമെന്റ് മെക്കാനിക് കെമിക്കൽ പ്ലാന്റ് 20, മെയിന്റനൻസ് മെക്കാനിക് കെമിക്കൽ പ്ലാന്റ് 20, ഇലക്ട്രീഷ്യൻ 17, ബോളർ അറ്റൻഡന്റ് 2, മെഷീനിസ്റ്റ് 2, വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) 2, സ്റ്റെനോഗ്രഫർ (ഇംഗ്ലീഷ്) 20, സെക്രട്ടേറിയൽ അസി. 10, ഹോർടികൾച്ചറൽ അസി. 2, ഹൗസ ്കീപ്പർ (ഹോസ്പിറ്റൽ) 5, ഫുഡ് പ്രോഡക്ഷൻ (ജനറൽ) 4, എക്സിക്യൂട്ടീവ് (ഹ്യുമൺ റിസോഴ്സ്) 6, എക്സിക്യൂട്ടീവ് (മാർക്കറ്റിങ്) 15 എന്നിങ്ങനെ ആകെ 170 ഒഴിവുണ്ട്. www.rcfltd.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 13.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ഇലക്ട്രോണിക്സ് -6, മെക്കാനിക്കൽ -7, കംപ്യൂട്ടർ സയൻസ് -2 എന്നീ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പ്രായപരിധി : 27. വിശദവിവരങ്ങൾക്ക്: www.bel-india.in