ലൈഫ് ഇൻഷ്വറൻസ് കോർപറേഷനിൽ അപ്രന്റിസ്, ഡവലപ്മെന്റ് ഓഫിസർ തസ്തികയിലേക്ക് അപേക്ഷിക്കാം. 8581 ഒഴിവുകളാണുള്ളത്. ഓൺലൈൻ വഴി അപേക്ഷിക്കണം. അവസാന തീയതി: ജൂൺ 9. വിവിധ സോണുകളിലെ ഡിവിഷനൽ ഓഫിസുകളിലായാണ് ഒഴിവ്. ചെന്നൈ കേന്ദ്രമായുള്ള സതേൺ സോണിലാണ് കേരളം ഉൾപ്പെടുന്നത്. സതേൺ സോണിൽ മാത്രം 1257 ഒഴിവുകളാണുള്ളത്. സതേൺ സോണിന്റെ കീഴിലുള്ള കേരളത്തിൽ അഞ്ചു ഡിവിഷനുകളിലായി 379 ഒഴിവുകളുണ്ട്.എംപ്ലോയ്മെന്റ് കാറ്റഗറി, ഏജന്റ്സ് കാറ്റഗറി, ഓപ്പൺ കാറ്റഗറി എന്നീ വിഭാഗങ്ങളിലാണ് തിരഞ്ഞെടുപ്പ്.
വേതനം 21865 രൂപ മുതൽ 55075 വരെ ലഭിക്കും. പരിശീലന കാലത്ത് 34503 രൂപസ്റ്റൈപ്പൻഡായും ലഭിക്കും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രൊബേഷൻ വ്യവസ്ഥയിലാണ് നിയമനം. ഒരു വർഷമാണ് പ്രൊബേഷൻ പിരീഡ്. 2019 മേയ് ഒന്നിന് 21 വയസ് പൂർത്തിയായവർക്കും 30 വയസ് കഴിയാത്തവർക്കും അപേക്ഷിക്കാം. സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
ബിരുദം അല്ലെങ്കിൽ മുംബൈയിലെ ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ നൽകുന്ന ഫെലോഷിപ്പ് ലഭിച്ചവർക്കും, മാർക്കറ്റിംഗിൽ സ്പെഷ്യലൈസേഷനോടെ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്കും അപേക്ഷിക്കാം. മാർക്കറ്റിങ്ങിൽ പിജി ഡിപ്ലോമ നേടിയവർക്കും മുൻഗണന ലഭിക്കുന്നതാണ്. അപേക്ഷിക്കേണ്ട വിധം: www.licindia.in എന്ന വെബ്സൈറ്റിൽ.
രാജേന്ദ്രപ്രസാദ് അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ 100 ഒഴിവ്
ബിഹാറിലെ ഡോ. രാജേന്ദ്രപ്രസാദ് സെൻട്രൽ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ സ്കിൽഡ് സപ്പോർടിംഗ് സ്റ്റാഫ് ഗ്രൂപ്പ് സി തസ്തികയിൽ നൂറൊഴിവുണ്ട്.
ഉയർന്ന പ്രായം 27. യോഗ്യത മെട്രിക്കുലേഷൻ, സൈക്കിൾ ഓടിക്കാൻ അറിയണം. കായികക്ഷമത പരിശോധിക്കും. www.rpcau.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 29.
ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിൽ
ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിൽ സൈറ്റ് എൻജിനിയർ (സിവിൽ) 5, എൻജിനിയർ (സേഫ്റ്റി) 1 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. സൈറ്റ് എൻജിനിയർ യോഗ്യത സിവിൽ എൻജിനിയറിംഗിൽ ബിരുദം. എൻജിനിയർ (സേഫ്റ്റി) യോഗ്യത സിവിൽ എൻജിനിയറിംഗിൽ ബിരുദവും കൺസ്ട്രക്ഷൻ സേഫ്റ്റിയിൽ ഡിപ്ലോമയും. ഇരുതസ്തികകളിലും ഉയർന്ന പ്രായം 30. വാക് ഇൻ ഇന്റർവ്യു ജൂൺ 15ന് CHENNAI METRO RAIL LIMITED CMRL DEPOT, ADMIN BUILDING, POONAMALLEE HIGH ROAD, KOYAMBEDU, CHENNAI 600 107. .വിശദവിവരത്തിന് https://chennaimetrorail.org/
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാസിറ്റിക്സ് എൻജിനിയറിംഗ് & ടെക്നോളജിയിൽ
സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാസിറ്റിക്സ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ ടെക്നിക്കൽ, നോൺ ടെക്നിക്കൽ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ലക്ചറർ (പ്ലാസ്റ്റിക് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി) 24, ടെക്നിക്കൽ അസി. (ടെസ്റ്റിംഗ്/ പ്രോസസിംഗ്/ ടൂളിംഗ്/ സ്കിൽ ട്രെയിനിംഗ്) 43, ലൈബ്രേറിയൻ 11, പ്ലേസ്മെന്റ് ആൻഡ് കസ്റ്റമർ റിലേഷൻസ് ഓഫീസർ 7, അസി. പ്ലേസ്മെന്റ് ഓഫീസർ 7, ഫാക്കൽറ്റി(കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്) 36, ലബോറട്ടറി ഇൻസ്ട്രക്ടർ(കെമിസ്ട്രി, ഫിസിക്സ്, കംപ്യൂട്ടർ സയൻസ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, വർക് ഷോപ് പ്രാക്ടീസ്) 24, ഫിസിക്കൽ ട്രെയിനിങ് ഇൻസ്ട്രക്ടർ 7 എന്നിങ്ങനെ ഒഴിവുണ്ട്. വിശദവിവരം https://www.cipet.gov.in ൽ ലഭിക്കും . നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകൾ സഹിതം Rajendrank Principal Director(New Project), CIPET Head Office, T V K Industrial Estate Guindy, Chennai600 032 എന്ന വിലാസത്തിൽ ലഭിക്കണം. അവസാന തീയതി ജൂൺ 24.
ടെറിട്ടോറിയൽ ആർമിയിൽ ഓഫീസർ
ടെറിട്ടോറിയൽ ആർമിയിൽ ഓഫീസർ തസ്തികയിൽ ഒഴിവുണ്ട്. 18നും 42നും ഇടയിൽ പ്രായമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. നിശ്ചിത ശാരീരികയോഗ്യത വേണം. വൈദ്യശാസ്ത്ര പരിശോധനയുണ്ട്. എഴുത്ത് പരീക്ഷയിലൂടെയാണ് തിരഞ്ഞെടുപ്പ്. ജൂലായ് 28നാണ് പരീക്ഷ. നാല് മണിക്കൂർ സമയത്തേക്ക് ആകെ 200 മാർക്കിന്റെ രണ്ട്പേപ്പറുകളാണുള്ളത്. ഒന്നാമത്തെ പേപ്പറിൽ റീസണിംഗ്, എലിമെന്ററി മാത്തമാറ്റിക്സ്, പേപ്പർ രണ്ടിൽ പൊതുവിജ്ഞാനം, ഇംഗ്ലീഷ് എന്നിവയുമായിരിക്കും ചോദ്യങ്ങൾ. ജയ്പൂർ, നാഗ്പൂർ, ദിമാപൂർ, ഹിസാർ, ശ്രീനഗർ, പുണെ, കൊൽക്കത്ത, ചണ്ഡീഗഡ്, ലക്നൗ, ബംഗളൂരു, സിലിഗുരി, ജലന്തർ, പറ്റ്ന, ഹൈദരാബാദ്, ഗുവാഹത്തി, സിംല, ഉധംപൂർ എന്നിവിടങ്ങളാണ് പരീക്ഷാകേന്ദ്രങ്ങൾ. പ്രതിരോധസേനകളിലൊ പൊലീസിലൊ സേവനമനുഷ്ഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. www.jointerritorialarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 25.