മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റിയിൽ അദ്ധ്യാപക തസ്തികകളിൽ 95 ഒഴിവുണ്ട്. അമർകണ്ടക് മെയിൻ ക്യാമ്പസിലും മണിപ്പൂർ റീജണൽ ക്യാമ്പസിലുമാണ് ഒഴിവ്. പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസി. പ്രൊഫസർ തസ്തികകളിലാണ് ഒഴിവ്. ആൻഷ്യന്റ്ഇന്ത്യൻ ഹിസ്റ്ററി, കൾച്ചർ ആൻഡ് ആർക്കിയോളജി, അപ്ലൈഡ് സൈക്കോളജി, ബയോടെക്നോളജി, ബിസിനസ് മാനേജ്മെന്റ്, കെമിസ്ട്രി, കൊമേഴ്സ, കംപ്യൂട്ടർ സയൻസ്, ഇക്കണോമിസ്സ്, എഡ്യൂക്കേഷൻ, ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ്, എൻവയൺമെന്റൽ സയൻസ്, ജ്യോഗ്രഫി, ജിയോളജി, ഹിസ്റ്ററി, ഹോം സയൻസ്, ലിംഗ്വിസ്റ്റിക്സ് ആൻഡ് കോൺട്രാസ്റ്റീവ് സ്റ്റഡീ ഓഫ് ട്രൈബൽ ലാംഗ്വേജ്, മാത്തമാറ്റിക്സ്, നേ്സിങ്, പെർഫോമിങ് ആർട്സ്, ഫാർമസി, ഫിസിക്കൽ എഡ്യുക്കേഷൻ, ഫിസിക്സ്, പൊളിറ്റിക്കൽ സയൻസ് ആൻഡ് ഹ്യൂമൺ റൈറ്റ്സ്, സോഷ്യൽ വർക്, സോഷ്യോളജി ആൻഡ് സോഷ്യൽ ആന്ത്രോപോളജി, സ്റ്റാറ്റിസ്റ്റിക്സ്, ടൂറിസം മാനേജ്മെന്റ്, ട്രൈബൽ സ്റ്റഡീസ് യോഗ സൂവോളജി പഠനവകുപ്പുകളിലും മണിപ്പൂർ ക്യാമ്പസിൽ കംപ്യൂട്ടർ സയൻസ്, ഫിസിക്കൽ എഡ്യുക്കേഷൻ, പൊളിറ്റിക്കൽ സയൻസ് ആൻഡ് ഹ്യൂമൺ റൈറ്റ്സ്്, സോഷ്യൽവർക് പഠനവകുപ്പുകളിലുമാണ് ഒഴിവ്http://www.igntu.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 30. അപേക്ഷിച്ചതിന്റെ പ്രിന്റ് The Recruitment Cell, Indiara Gandhi National Tribal University, Lalpur, Amarkantak, Anuppur484887, MP, India എന്ന വിലാസത്തിൽ അനുബന്ധരേഖകൾ സഹിതം ജൂലായ് 15നകം ലഭിക്കണം. വിശദവിവരം www.igntu.ac.in
ഐ.ആർ.സി.ടി.സിയിൽ സൂപ്പർവൈസർ
ഇന്ത്യൻ റെയിൽവേ കാറ്റഗറിങ് ആൻഡ് ടൂറിസം കോർപറേഷനിൽ സൂപ്പർവൈസർ(ഹോസ്പിറ്റാലിറ്റി) 74 ഒഴിവുണ്ട്. യോഗ്യത ബിഎസ്സി(ഹോസ്പിറ്റാലിറ്റി ആൻഡ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ). കേന്ദ്രസർക്കാരിന്റെയോ/എഐസിടിഇ/യുജിസി/എൻസിഎച്ച്എംസിടി അംഗീകാരമുള്ള കോഴ്സാകണം.വാക് ഇൻ ഇന്റർവ്യു തിരുവനന്തപുരം ഐഎച്ച്എം ജൂൺ 11, ബംഗളൂരു 13, ചെന്നൈ 15 എന്നിങ്ങനെയാണ്. വിശദവിവരത്തിന് http://www.irctc.com
നോർതേൺ റെയിൽവേ സെൻട്രൽ ഹോസ്പിറ്റലിൽ
ന്യൂഡൽഹിയിലെ നോർതേൺ റെയിൽവേയുടെ സെൻട്രൽ ഹോസ്പിറ്റലിൽ സീനിയർ റെസിഡന്റ് തസ്തികയിൽ 37 ഒഴിവുണ്ട്. യോഗ്യത : ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ ബിരുദാനന്തര ബിരുദം, ബിരുദാനന്തര ഡിപ്ലോമ. ഉയർന്ന പ്രായം 37. നിയമാനുസൃത ഇളവ് ലഭിക്കും. മെഡിസിൻ, ഓങ്കോളജി, റേഡിയോളജി, പീഡിയാട്രിക്സ് വിഭാഗങ്ങളിൽ വാക് ഇൻ ഇന്റർവ്യു ജൂൺ 12നും സർജറി, ഓർത്തോപീഡിക്സ്, അനസ്തീഷ്യ, കാഷ്വാൽറ്റി വിഭാഗങ്ങളിൽ 13നും ഒഫ്താൽ മോളജി, ഒബ്സ്ട്രട്രിക്സ് ആൻഡ് ഗൈനക്, ഇഎൻടി വിഭാഗങ്ങളിൽ 14നുമാണ് ഇന്റർവ്യു. നോർതേൺ റെയിൽവേ സെൻട്രൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ രാവിലെ 8.30 മുതൽ പകൽ 11 വരെയാണ് ഇന്റർവ്യു. വിശദവിവരത്തിന് www.nr.indianrailways.gov.in
സ്റ്റീൽ അതോറിട്ടി ഒഫ് ഇന്ത്യയിൽ
സ്റ്റീൽ അതോറിട്ടി ഒഫ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി 142 ഒഴിവുണ്ട്. ഗേറ്റ്‐2019 സ്കോറിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. മെക്കാനിക്കൽ എൻജിനിയറിംഗ് 66, മെറ്റലർജിക്കൽ എൻജിനിയറിംഗ് 7, ഇലക്ട്രിക്കൽ എൻജിനിയറിംഗ് 41, കെമിക്കൽ എൻജിനിയറിംഗ് 10, ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിംഗ് 15, മൈനിംഗ് എൻജിനിയറിംഗ് 3 എന്നിങ്ങനെയാണ് ഒഴിവ്. www.sail.co.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 14.
വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിൽ
വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയിൽ റിസർച്ച് അസോസിയറ്റ് 1, സീനിയർ റിസർച്ച് ഫെലോ (സ്റ്റാറ്റിസ്റ്റിക്സ്) 1, ജൂനിയർ റിസർച്ച് ഫെലോ 2, ജൂനിയർ റിസർച് ഫെലോ( ജനറ്റിക് കോംപണന്റ്) 1, ജൂനിയർ റിസർച് ഫെലോ (ഇക്കോളജി കോംപണന്റ്) 12,ജൂനിയർ റിസർച് ഫെലോ (സ്റ്റാറ്റിസ്റ്റിക്സ്) 1, ജൂനിയർ റിസർച് ഫെലോ (സോഷ്യോളജി) 1, വെബ്‐ ജിഐസ് ഡവലപ്പർ 1, ഫോറൻസിക് റിസർച്ചർ 1, പ്രോജക്ട് ഫെലോ(ഹ്യുമൺ ഡയമൻഷൻ) 2, പ്രോജക്ട് ഫെലോ(ഇക്കോളജി) 2, പ്രോജക്ട് ഫെലോ (കൺസർവേഷൻ ജനറ്റിക്സ്) 1, റിസർച്ച് അസി. 1, പ്രോജക്ട് അസി. 3, ജൂനിയർ ടെക്നിക്കൽ അസി. 1 എന്നിങ്ങനെ ഒഴിവുണ്ട്. വിശദവിവരത്തിന് http://www.wii.gov.in
കരൂർ വൈശ്യ ബാങ്ക്
തമിഴ്നാട്ടിലെ കരൂർ വൈശ്യ ബാങ്ക് ലിമിറ്റഡിൽ ബിസിനസ് ഡവലപ്മെന്റ് അസോസിയറ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
യോഗ്യത കുറഞ്ഞത് 50 ശമാനം മാർഗക്കാടെ റഗുലർ ബിരുദം. അപേക്ഷകർക്ക് ഇംഗ്ലീഷ് ഭാഷയിൽ പ്രവർത്തനപരിചയം വേണം. ഇരുചക്രവാഹനവും ലൈസൻസും വേണം. ബിഎഫ്എസ്ഐ പ്രോഡക്ടുകളുടെ വിൽപ്പനയിൽ ഒരുവർഷത്തെ പരിചയം വേണം.
ഇന്റർവ്യുവഴിയാണ് തെരഞ്ഞെടുപ്പ്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 30. വിശദവിവരത്തിന് www.kvb.co.in