അസ്ഥികളുടെ അനാരോഗ്യത്തിൽ ആഹാരത്തിനും ജീവിതശൈലിക്കും പങ്കുണ്ട്. ഉപ്പിന്റെ അമിത ഉപയോഗം ശരീരത്തിലെ കാൽസ്യം നഷ്ടപ്പെടുത്തും. ദിവസം 5 - 10 ഗ്രാം ഉപ്പ് മാത്രമേ ഉപയോഗിക്കാവൂ. സോഡ, കോള പാനീയങ്ങളുടെ പതിവായ ഉപയോഗം അസ്ഥിയുടെ ആരോഗ്യമില്ലാതാക്കും. ഇതിലുള്ള ഫോസ്ഫറസാണ് വില്ലൻ. ഫോസ്ഫറസ് അസ്ഥിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കാൽസ്യം, മഗ്നീഷ്യം എന്നിവയുടെ തോത് ഗണ്യമായി കുറയ്ക്കുന്നു.
കോഫിയുടെ അമിത ഉപയോഗവും കാൽസ്യം കുറയ്ക്കും. അസ്ഥികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ കാൽസ്യം, പോഷകങ്ങൾ, ഫ്ളേവനോൾസ് എന്നിവ അടങ്ങിയിട്ടുള്ള ചോക്ലേറ്റും അമിതമായാൽ വില്ലനാണ്. ഇതിലുള്ള ഓക്സലേറ്റ്, പഞ്ചസാര എന്നിവ അസ്ഥികളെ ദുർബലമാക്കും.
അമിത മദ്യപാനം വിറ്റാമിൻ ഡിയുടെ പ്രവർത്തനം അവതാളത്തിലാക്കി അസ്ഥികളെ ദുർബലമാക്കും. പഞ്ചസാര, ചുവന്ന മാംസം, മൈദ എന്നിവയുടെ അമിത ഉപയോഗവും അസ്ഥികളെ ക്ഷയിപ്പിക്കും. അസ്ഥികളുടെ ആരോഗ്യത്തിന് കാൽസ്യം അടങ്ങിയ ഭക്ഷണം കഴിക്കുക.