bones

അ​സ്ഥി​ക​ളു​ടെ​ ​അ​നാ​രോ​ഗ്യ​ത്തി​ൽ​ ​ആ​ഹാ​ര​ത്തി​നും​ ​ജീ​വി​ത​ശൈ​ലി​ക്കും​ ​പ​ങ്കു​ണ്ട്.​ ​ഉ​പ്പി​ന്റെ​ ​അ​മി​ത​ ​ഉ​പ​യോ​ഗം​ ​ശ​രീ​ര​ത്തി​ലെ​ ​കാ​ൽ​സ്യം​ ​ന​ഷ്‌​ട​പ്പെ​ടു​ത്തും.​ ​ദി​വ​സം​ 5​ ​-​ 10​ ​ഗ്രാം​ ​ഉ​പ്പ് ​മാ​ത്ര​മേ​ ​ഉ​പ​യോ​ഗി​ക്കാ​വൂ.​ ​സോ​ഡ,​ ​കോ​ള​ ​പാ​നീ​യ​ങ്ങ​ളു​ടെ​ ​പ​തി​വാ​യ​ ​ഉ​പ​യോ​ഗം​ ​അ​സ്ഥി​യു​ടെ​ ​ആ​രോ​ഗ്യ​മി​ല്ലാ​താ​ക്കും.​ ​ഇ​തി​ലു​ള്ള​ ​ഫോ​സ്‌​ഫ​റ​സാ​ണ് ​വി​ല്ല​ൻ.​ ​ഫോ​സ്‌​ഫ​റ​സ് ​അ​സ്ഥി​യു​ടെ​ ​ആ​രോ​ഗ്യ​ത്തി​ന് ​അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ​ ​കാ​ൽ​സ്യം,​ ​മ​ഗ്നീ​ഷ്യം​ ​എ​ന്നി​വ​യു​ടെ​ ​തോ​ത് ​ഗ​ണ്യ​മാ​യി​ ​കു​റ​യ്‌​ക്കു​ന്നു​.


കോ​ഫി​യു​ടെ​ ​അ​മി​ത​ ​ഉ​പ​യോ​ഗ​വും​ ​കാ​ൽ​സ്യം​ ​കു​റ​യ്‌​ക്കും.​ ​അ​സ്ഥി​ക​ളു​ടെ​ ​ആ​രോ​ഗ്യ​ത്തി​ന് ​അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ​ ​കാ​ൽ​സ്യം,​ ​പോ​ഷ​ക​ങ്ങ​ൾ,​ ​ഫ്‌​ളേ​വ​നോ​ൾ​സ് ​എ​ന്നി​വ​ ​അ​ട​ങ്ങി​യി​ട്ടു​ള്ള​ ​ചോ​ക്‌​ലേ​റ്റും​ ​അ​മി​ത​മാ​യാ​ൽ​ ​വി​ല്ല​നാ​ണ്.​ ​ഇ​തി​ലു​ള്ള​ ​ഓ​ക്സ​ലേ​റ്റ്,​ ​പ​ഞ്ച​സാ​ര​ ​എ​ന്നി​വ​ ​അ​സ്ഥി​ക​ളെ​ ​ദു​ർ​ബ​ല​മാ​ക്കും.


അ​മി​ത​ ​മ​ദ്യ​പാ​നം​ ​വി​റ്റാ​മി​ൻ​ ​ഡി​യു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​അ​വ​താ​ള​ത്തി​ലാ​ക്കി​ ​അ​സ്ഥി​ക​ളെ​ ​ദു​ർ​ബ​ല​മാ​ക്കും.​ ​പ​ഞ്ച​സാ​ര,​ ​ചു​വ​ന്ന​ ​മാം​സം,​ ​മൈ​ദ​ ​എ​ന്നി​വ​യു​ടെ​ ​അ​മി​ത​ ​ഉ​പ​യോ​ഗ​വും​ ​അ​സ്ഥി​ക​ളെ​ ​ക്ഷ​യി​പ്പി​ക്കും.​ ​അ​സ്ഥി​ക​ളു​ടെ​ ​ആ​രോ​ഗ്യ​ത്തി​ന് ​കാ​ൽ​സ്യം​ ​അ​ട​ങ്ങി​യ​ ​ഭ​ക്ഷ​ണം​ ​ക​ഴി​ക്കു​ക.