പുൽവാമ: ജമ്മുകാശ്മീരിലെ പുൽവാമയിൽ അജ്ഞാതന്റെ വെടിവയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. നൈജീന ബാനു എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ ഭർത്താവ് 2017ൽ കൊല്ലപ്പെട്ടിരുന്നു.
ആക്രമണത്തിന് പിന്നിൽ തീവ്രവാദികളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് ട്വീറ്റ് ചെയ്തു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 101 തീവ്രവാദികളെ സുരക്ഷാ സേന കൊലപ്പെടുത്തിയിട്ടുണ്ട്. 2018 ജനുവരി- മേയ് കാലയളവിൽ 70 തീവ്രവാദികളെയും, 2017 ജനുവരി-മേയ് 57 പേരെയും സൈന്യം വധിച്ചിരുന്നു. മിക്ക ഏറ്റുമുട്ടലുകളും ഉണ്ടായത് കാശ്മീരിലെ പുൽവാമ, ഷോപിയാൻ, കുൾഗം,ആനന്ദ് നഗ് എന്നീ നാല് ജില്ലകളിലാണ്.