-v-muraleedharan

കോഴിക്കോട്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് വധഭീഷണി. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്കാണ് സന്ദേശം ലഭിച്ചത്. സംഭവത്തിൽ കോഴിക്കോട് സെൻട്രൽ എക്‌സൈസിലെ ഇൻസ്‌പെക്ടർ ബാദലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്‌പെഷ്യൽബ്രാഞ്ച് ഇയാളെ ചോദ്യം ചെയ്യുകയാണ്. കോഴിക്കോട് കുളത്തറ സ്വദേശിയാണ് ഇയാൾ. ബാദലിന് സിം എടുത്ത് നൽകിയ തിരുവനന്തപുരം സ്വദേശിയെയും പൊലീസ് ചോദ്യം ചെയ്തു.