unda

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം 'ഉണ്ട'യുടെ ട്രെയിലർ പുറത്തിറങ്ങി. ഹാസ്യവും അക്ഷനും ചേർന്നുള്ള ട്രെയിലറിന് ഗംഭീര വരവേൽപ്പാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി പൊലീസ് ഓഫീസറായെത്തുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, അർജുൻ അശോക്, ദിലീഷ് പോത്തൻ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളിൽ നിന്ന് പ്രമേയം ഉൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കിയത്.

കേരളത്തിൽ നിന്ന് നക്‌സൽ സാമീപ്യമുള്ളിടത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന പൊലീസുകാരുടെ കഥയാണ് ചിത്രം പ്രധാനമായും പറയുന്നതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമാണ്. ഹർഷനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം ഈദിന് തീയേറ്ററുകളിലെത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നതെങ്കിലും നിയമപരമായ ചില തടസങ്ങൾ മൂലം റിലീസ് ഈ മാസം 14ലേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

ട്രെയിലർ കാണാം...