ന്യൂഡൽഹി: ഇറാൻ എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട വിഷയം ചർച്ചചെയ്യാൻ കഴിഞ്ഞ ദിവസം വൈകീട്ട് അഭ്യന്തര മന്ത്രി അമിത്ഷാ മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. യോഗത്തിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ, പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, ധനമന്ത്രി നിർമ്മല സീതാരാമൻ തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തും അമിത് ഷായെ കണ്ട് ചർച്ച നടത്തി. സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്ന ചർച്ച എണ്ണ ഇറക്കുമതി വിഷയത്തിൽ അമിത് ഷായ്‌ക്കെന്താ കാര്യം എന്നാണ്.
അമിത് ഷാ സുപ്രധാന മന്ത്രിതല സമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്നാണ് ഈ ചർച്ച സൂചിപ്പിക്കുന്നത്. അതേസമയം ഇന്നലെയും ഇന്നും അദ്ദേഹം കാശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തി. തീവ്രവാദികളുമായി ചർച്ചയ്ക്കില്ലെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നന് അമിത് ഷാ പറഞ്ഞു. കാശ്മീരിലെ മണ്ഡല പുനർനിർണയത്തെപ്പറ്റിയും അദ്ദേഹം ചർച്ചചെയ്തു. എന്നാൽ അമിത് ഷായുടെ ഈ നീക്കങ്ങൾ ബലിഷമാണെന്ന് ആരോപിച്ച് മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തി രംഗത്തെത്തി.