സതാംപ്ടൺ: ഇന്ത്യൻ പേസ് ആക്രമണത്തിന് മുന്നിൽ അടിപതറി ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിര. 35.3ഓവർ പൂർത്തിയായപ്പോൾ 6 വിക്കറ്റിന് 135 റൺസ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഇന്ത്യയ്ക്കുവേണ്ടി ചാഹൽ 3 വിക്കറ്റും ബൂംറ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കുൽദീപ് യാദവിനാണ് ഒരുവിക്കറ്റ്.
അലം (6), ഡി കോക്ക് (10), ഡു പ്ലെസിസ് (38), വാൻ ഡെർ ഡുസ്സെൻ (22), ജെപി ഡുംനി (3), മില്ലർ (31) എന്നിവരാണ് പുത്തായത്.
സതാംപ്ടണിലെ റോസ് ബൗള്‍ സ്റ്റേഡിയത്തിലാണ് മത്സരം. പന്ത്രണ്ടാം ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യമത്സരമാണിന്ന്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് 104 റൺസിനും രണ്ടാമത്തേതിൽ ബംഗ്ലാദേശിനോട് 21 റൺസിനും തോറ്റ ദക്ഷിണാഫ്രിക്കയ്ക്ക് ഇത് ജീവന്മരണ പോരാട്ടമാണ്. .