1. കൊച്ചിയിലെ നിപ വൈറസിന്റെ സ്രോതസിന്റെ കാര്യത്തില്‍ അവ്യക്തത ഉള്ളതിനാല്‍ വവ്വാലുകളില്‍ നിന്ന് ഉടന്‍ സാംപിള്‍ ശേഖരിക്കില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചാല്‍ മാത്രമേ സാമ്പിളെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. രോഗത്തിന്റെ സ്രോതസ് സംബന്ധിച്ച പഠനങ്ങള്‍ക്കായി കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധസംഘം നാളെ കേരളത്തില്‍ എത്തും. നിപ വൈറസ് പടരുന്നത് പ്രധാനമായും വവ്വാലുകളിലൂടെ ആണെങ്കിലും പന്നികളിലൂടെയും സസ്തനികളായ മറ്റു ജീവികളിലൂടെയും രോഗം പടരാമെന്നാണ് പഠനങ്ങള്‍.
2. നിപ രോഗബാധ സംശയത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ ഉള്ളരുടെ എണ്ണം ആറായി. വടക്കന്‍ പറവൂര്‍ സ്വദേശിനിയെ ആണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ഇതോടെ വാര്‍ഡില്‍ ഉള്ളവരുടെ എണ്ണം ആറായി. പറവൂരില്‍ ബോധവത്കരണ പരിപാടികളും ഊര്‍ജിതമാക്കി. ഭയപ്പെടേണ്ട സാഹചര്യം ഇല്ല എന്ന് വിദഗ്ദന്‍. അതേസമയം, ഇവരുടെ പരിശോധനാഫലം രണ്ട് ദിവസത്തിനകം അറിയാം എന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. വാര്‍ഡില്‍ ഉള്ള അഞ്ച് പേരുടെയും ആരോഗ്യനില തൃപ്തികരം.
3. അതേസമയം, തൃശൂരില്‍ രോഗബാധയെ തുടര്‍ന്ന് 34പര്‍ നിരീക്ഷണത്തില്‍. 14 സ്ത്രീകളും 20 പുരുഷന്മാരും അടങ്ങുന്ന സംഘമാണ് നിരീക്ഷണത്തില്‍ ഉള്ളത്. നിപ പ്രതിരോധത്തിനുള്ള പ്രത്യേക മരുന്ന് കൊച്ചിയില്‍ എത്തിച്ചു. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഹ്യൂമന്‍ മോണോ ക്ലോണല്‍ ആന്റിബോഡി ആണ് എത്തിച്ചത്. ആശങ്കപെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നിപ സ്ഥിരീകരിച്ച പറവൂര്‍ സ്വദേശിയുടെ ആരോഗ്യനില തൃപ്തികരം. അതിനാല്‍ മരുന്ന് ഉടന്‍ ഉപയോഗിച്ച് തുടങ്ങില്ല എന്നും മന്ത്രി.
4. നിപ വിശകലനം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ കൊച്ചിയില്‍ അവലോകന യോഗം ചേരും. പനിബാധിതരായ അഞ്ച് പേര്‍ കളമശേരിയില്‍ ഐസോലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. അഞ്ച് പേരുടെ രക്തസാമ്പിളും ശരീര സ്രവവും ഇന്ന് പരിശോധനയ്ക്ക് അയക്കും. പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്കും, മണിപ്പാല്‍ ആശുപത്രിയിലേക്കും, ആലപ്പുഴ വൈറോളജി ലാബിലേക്കുമാണ് സാംപിളുകള്‍ അയക്കുന്നത്. വിദ്യാര്‍ത്ഥിയെ പരിചരിച്ച മൂന്ന് നഴ്സുമാരും സുഹൃത്തും നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് 311 പേര്‍ മുന്‍കരുതലിന്റെ ഭാഗമായി നേരത്തെ നിരീക്ഷണത്തില്‍ ഉണ്ട്.
5. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകടമരണമല്ലെന്ന് മിമിക്രി താരം കലാഭവന്‍ സോബി. മരണ കാരണം ക്രൈംബ്രാഞ്ച് കണ്ടെത്തും. മാദ്ധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങള്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ട്. വെളിപ്പെടുത്തലിന് ശേഷം താന്‍ ഭീഷണി നേരിടുന്നുണ്ട്. കൊച്ചിയില്‍ എത്തിയശേഷം ബാക്കി വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്നും ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കിയശേഷം സോബി പറഞ്ഞു.
6. അപകടം നടന്ന് 10 മിനിറ്റ് കഴിഞ്ഞ ശേഷം ദേശീയപാത വഴി കടന്നു പോകുമ്പോള്‍ അപകട സ്ഥലത്ത് നിന്ന് അസ്വാഭാവിക സാഹചര്യത്തില്‍ രണ്ട് പേര്‍ രക്ഷപ്പെടുന്നത് കണ്ടുവെന്ന് സോബി വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സോബിയോട് മൊഴി ആവശ്യപ്പെട്ടത്. ഇന്നലെ ക്രൈംബ്രാഞ്ച് സംഘം ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടേയും മൊഴി എടുത്തിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിന് ഇടയിലാണ് ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ തിരുവനന്തപുരം വിമാനത്താവള കേസിലെ പ്രതികളാകുന്നത്.
7. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജസ്ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡവോലിനാണ് ഒന്നാം റാങ്ക്. ആദ്യത്തെ 50 റാങ്കില്‍ കേരത്തില്‍ നിന്ന് മൂന്നു പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതുല്‍ മനോജ്, ഹൃദ്യ ലക്ഷ്മി ബോസ്, അശ്വിന്‍ വിപി എന്നിവരാണ് ആദ്യ ഒന്‍പതില്‍ എത്തിയ മലയാളികള്‍. കേരളത്തില്‍ നിന്ന് പരീക്ഷ എഴുതിയ 66.59 പേരും പരീക്ഷയില്‍ യോഗ്യത നേടി.
8. നിപയുമായി ബന്ധപ്പെട്ട എല്ലാ സാഹചര്യങ്ങളും നിയന്ത്രണ വിധേയമാണ് എന്നും എറണാകുളം ജില്ലയിലെ വിദ്യാലയങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നാളെ തന്നെ തുറക്കും എന്നും ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള പറഞ്ഞു. ജില്ലയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയില്‍ നിപ ലക്ഷണങ്ങള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വ്യാപകമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി
9. നരേന്ദ്രമോദിയെ ഗാന്ധിയോട് ഉപമിക്കുന്ന അബ്ദുള്ള കുട്ടിയെ കുതിരവട്ടത്ത് കൊണ്ടുപോകണം എന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍. അബ്ദുള്ള കുട്ടിയെ കുറിച്ച് വലിയ ഗുണകരമായ അഭിപ്രായം അന്നും ഇന്നും ഇല്ല. അബ്ദുള്ള കുട്ടി ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന പ്രകൃതക്കാരന്‍ എന്നും കെ. സുധാകരന്‍ പറഞ്ഞു
10. കാന്‍സറില്ലാത്ത രോഗിക്ക് കീമോ നല്‍കിയ സംഭവത്തില്‍ മെഡിക്കല്‍ കോളേജിലെ ആര്‍.എം.ഒ ഉള്‍പ്പെടെ നടത്തിയത് ഗുരുതര പിഴവുകള്‍. കാന്‍സറില്ലെന്ന് സ്ഥിരീകരിച്ചിട്ടും ഡോക്ടര്‍ രജനിയെ കീമോ തെറാപ്പി തുടരാന്‍ പ്രേരിപ്പിച്ചു. മാറിടത്തിലെ മുഴ നീക്കം ചെയ്യണം എന്ന അപേക്ഷയും നിരസിച്ച ഡോക്ടര്‍മാര്‍ രജനി പരാതി നല്‍കിയതോടെ ആണ് നിലപാട് മാറ്റാന്‍ തയ്യാറായത്.
11. ഇന്ത്യയില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന മരണങ്ങളില്‍ 12 ശതമാനത്തിനും കാരണം വായു മലിനീകരണം. അഞ്ചു വയസില്‍ താഴെയുള്ള ഒരുലക്ഷം കുഞ്ഞുങ്ങളാണ് എല്ലാ വര്‍ഷവും മലിനീകരണം മൂലം മരണമടയുന്നത് എന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് കണ്ടെത്തി. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചാണ് സി.എസ്.ഇ പഠന റിപ്പോര്‍ട്ട് പുറത്തു വിട്ടത്
12. മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്ന ഉണ്ടയുടെ ട്രെയിലറിന് വന്‍ വരവേല്‍പ്പ്. ഇലക്ഷന്‍ ഡ്യൂട്ടിക്ക് പോകുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. ഖാലിദ് റഹ്മാന്‍ ആണ് സംവിധാനം. മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, കലാഭവന്‍ ഷാജോണ്‍, ഷൈന്‍ടോം ചാക്കോ, അര്‍ജുന്‍ അശോകന്‍ എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ആസിഫ് അലി, വിനയ് ഫോര്‍ട്ട് എന്നിവര്‍ അതിഥി വേഷത്തിലും ചിത്രത്തില്‍ എത്തുന്നുണ്ട്
13. ഹൃത്വിക് റോഷന്‍ നായകനായി എത്തുന്ന സൂപ്പര്‍ 30യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഗണിത ശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതം ആസ്പദമാക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് വികാസ് ബഹല്‍ ആണ്. വിമര്‍ശകര്‍ക്കുള്ള മറുപടി എന്നോണം ഗംഭീര പ്രകടനം ആണ് ട്രെയിലറില്‍ ഹൃത്വിക് കാഴ്ച വച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഹൃത്വിക്കിന്റെ ഒരു ചിത്രം തീയേറ്ററില്‍ എത്തുന്നത്