news

1. കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശം. ആശുപത്രിയ്ക്ക് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയാല്‍ നടപടി എടുക്കുമെന്നും പ്രതികരണം




2. എച്ച് 1 എന്‍ 1 ബാധിച്ച കട്ടപ്പന സ്വദേശി ജേക്കബ് തോമസാണ് ചികിത്സ കിട്ടാതെ മരിച്ചത്. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രോഗിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ചികിത്സ നല്‍കാത്തതിനെ തുടര്‍ന്ന് കാരിത്താസ്, മാതാ ആശുപത്രികളിലേക്കും കൊണ്ട് പോയെങ്കിലും ചികിത്സ നിഷേധിച്ചെന്ന് ആരോപണം. ഇതിന് ശേഷം വീണ്ടും മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍ രോഗിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തില്ലെന്ന് ബന്ധുക്കള്‍. ഉച്ചയ്ക്ക് 2.10നാണ് രോഗിയുമായി ആശുപത്രിയില്‍ എത്തിയത്
2. ആംബുലന്‍സില്‍ കിടന്നാണ് ജേക്കബ് തോമസ് മരിച്ചത്. സംഭവത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് ജേബ് തോമസിന്റെ മകള്‍ റെനി. വെന്റിലേറ്റര്‍ ഒഴിവില്ലാത്തതിനാലാണ് അഡ്മിറ്റ് ചെയാതിരുന്നത് എന്ന് ആശുപത്രി അധികൃതര്‍. വീഴ്ച പറ്റിയെങ്കില്‍ നടപടി എടുക്കുമെന്ന് ആര്‍.എം.ഒ.
3. കൊച്ചിയിലെ നിപ വൈറസിന്റെ സ്രോതസിന്റെ കാര്യത്തില്‍ അവ്യക്തത ഉള്ളതിനാല്‍ വവ്വാലുകളില്‍ നിന്ന് ഉടന്‍ സാംപിള്‍ ശേഖരിക്കില്ലെന്ന് മൃഗസംരക്ഷണ വകുപ്പ്. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചാല്‍ മാത്രമേ സാമ്പിളെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ. രോഗത്തിന്റെ സ്രോതസ് സംബന്ധിച്ച പഠനങ്ങള്‍ക്കായി കേന്ദ്രത്തില്‍ നിന്നുള്ള വിദഗ്ധ സംഘം നാളെ കേരളത്തില്‍ എത്തും. നിപ വൈറസ് പടരുന്നത് പ്രധാനമായും വവ്വാലുകളിലൂടെ ആണെങ്കിലും പന്നികളിലൂടെയും സസ്തനികളായ മറ്റു ജീവികളിലൂടെയും രോഗം പടരാമെന്നാണ് പഠനങ്ങള്‍.
4. നിപ രോഗബാധ സംശയത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ ഉള്ളരുടെ എണ്ണം ആറായി. വടക്കന്‍ പറവൂര്‍ സ്വദേശിനിയെ ആണ് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. പറവൂരില്‍ ബോധവത്കരണ പരിപാടികളും ഊര്‍ജിതമാക്കി. ഭയപ്പെടേണ്ട സാഹചര്യം ഇല്ല എന്ന് വിദഗ്ദന്‍. അതേസമയം, ഐസോലേഷന്‍ വാര്‍ഡിലുള്ള അഞ്ച് പേരുടെ രക്തസാമ്പിളിന്റെയും ശരീര സ്രവവത്തിന്റെയും സാമ്പിളുകള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു. ഇവരുടെ പരിശോധനാഫലം രണ്ട് ദിവസത്തിനകം അറിയാം എന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ.
5. വാര്‍ഡില്‍ ഉള്ള അഞ്ച് പേരുടെയും ആരോഗ്യനില തൃപ്തികരം. അതേസമയം, തൃശൂരില്‍ രോഗബാധയെ തുടര്‍ന്ന് 34പര്‍ നിരീക്ഷണത്തില്‍. 14 സ്ത്രീകളും 20 പുരുഷന്മാരും അടങ്ങുന്ന സംഘമാണ് നിരീക്ഷണത്തില്‍ ഉള്ളത്. നിപ പ്രതിരോധത്തിനുള്ള പ്രത്യേക മരുന്ന് കൊച്ചിയില്‍ എത്തിച്ചു. ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഹ്യൂമന്‍ മോണോ ക്ലോണല്‍ ആന്റിബോഡി ആണ് എത്തിച്ചത്. ആശങ്കപെടേണ്ട സാഹചര്യം നിലവില്‍ ഇല്ല.
6. രോഗികളുടെ ആരോഗ്യനില തൃപ്തികരമായതിനാല്‍ മരുന്ന് ഉടന്‍ ഉപയോഗിച്ച് തുടങ്ങില്ല എന്നും മന്ത്രി. നിപ വിശകലനം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നാളെ കൊച്ചിയില്‍ അവലോകന യോഗം ചേരും. വിദ്യാര്‍ത്ഥിയെ പരിചരിച്ച മൂന്ന് നഴ്സുമാരും സുഹൃത്തും നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് 311 പേര്‍ മുന്‍കരുതലിന്റെ ഭാഗമായി നേരത്തെ നിരീക്ഷണത്തില്‍ ഉണ്ട്.
7. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകടമരണമല്ലെന്ന് മിമിക്രി താരം കലാഭവന്‍ സോബി. മരണ കാരണം ക്രൈംബ്രാഞ്ച് കണ്ടെത്തും. മാദ്ധ്യമങ്ങളോട് പറയാത്ത ചില കാര്യങ്ങള്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ട്. വെളിപ്പെടുത്തലിന് ശേഷം താന്‍ ഭീഷണി നേരിടുന്നുണ്ട്. കൊച്ചിയില്‍ എത്തിയശേഷം ബാക്കി വെളിപ്പെടുത്തല്‍ ഉണ്ടാകുമെന്നും ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കിയശേഷം സോബി പറഞ്ഞു.
8. അപകടം നടന്ന് 10 മിനിറ്റ് കഴിഞ്ഞ ശേഷം ദേശീയപാത വഴി കടന്നു പോകുമ്പോള്‍ അപകട സ്ഥലത്ത് നിന്ന് അസ്വാഭാവിക സാഹചര്യത്തില്‍ രണ്ട് പേര്‍ രക്ഷപ്പെടുന്നത് കണ്ടുവെന്ന് സോബി വെളിപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സോബിയോട് മൊഴി ആവശ്യപ്പെട്ടത്. ഇന്നലെ ക്രൈംബ്രാഞ്ച് സംഘം ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടേയും മൊഴി എടുത്തിരുന്നു. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിന് ഇടയിലാണ് ബാലഭാസ്‌കറിന്റെ സുഹൃത്തുക്കള്‍ തിരുവനന്തപുരം വിമാനത്താവള കേസിലെ പ്രതികളാകുന്നത്.
9. ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയ്ക്ക് 228 റണ്‍സ് വിജയലക്ഷ്യം. മത്സരത്തില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക 227 റണ്‍സ് നേടി. ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍മാരെ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ ബൗളര്‍മാര്‍. യുസ്‌വേന്ദ്ര ചാവല്‍ നാലും ജസ്പ്രീത് ബുംറ ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ടും വീക്കറ്റ് വീതം വീഴ്ത്തി. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് മുന്നില്‍ അടിപതറി
10. പശ്ചിമ ബംഗാളില്‍ ഇടത് അനുഭാവികളുടെ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോയെന്ന് തുറന്ന് സമ്മതിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. 2016 ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടിക്ക് വോട്ട് ചെയ്ത വലിയൊരു ജനസമൂഹം ഇത്തവണ ബി.ജെ.പിയെ പിന്തുണച്ചു. എന്നാല്‍ പാര്‍ട്ടി അംഗങ്ങള്‍ ആരും ബി.ജെ.പിക്ക് വോട്ട് ചെയ്തിട്ടില്ല. അനുഭാവികളുടെ വോട്ട് മാത്രമാണ് ചോര്‍ന്നത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭീകരതയില്‍ നിന്നും അടിച്ചമര്‍ത്തലില്‍ നിന്നും മോചനം ആഗ്രഹിച്ചവര്‍ക്ക് മുന്നിലെ സ്വാഭാവിക പ്രവണതയാണിതെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു