modi-

ന്യൂഡൽഹി: യുവജനങ്ങൾക്ക് തൊഴിൽ അവസരം സൃഷ്ടിക്കാനും രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം പരിഹരിക്കാനുമായി രണ്ട് പുതിയ മന്ത്രിസഭാ സമിതികൾ രൂപീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രേമോദി. പ്രധാനമന്ത്രിയായിരിക്കും രരണ്ടുസമിതികശളുടെയും ചെയർമാൻ. ബുധനാഴ്ചയാണ് മന്ത്രിസഭാ സമിതികൾ രൂപീകരിച്ചത്.

സാമ്പത്തികമാന്ദ്യം പരിഹരിക്കുന്നതിനായി നിക്ഷേപവും വളർച്ചയും വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് രൂപീകരിച്ച മന്ത്രിസഭാ സമിതിയിൽ അഞ്ച് അംഗങ്ങളെ ഉൾപ്പെടുത്തി. മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ,​. ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി, റെയിൽവേ മന്ത്രി പീയുഷ് ഗോയൽ എന്നിവരാണ് അംഗങ്ങൾ

തൊഴിലവസരം സൃഷ്ടിക്കലും നൈപുണ്യ വികസനവും ലക്ഷ്യമിടുന്ന മന്ത്രിസഭാ സമിതിയിൽ പത്തുപേരാണുള്ളത്. അമിത് ഷാ, നിർമല സീതാരാമൻ, പീയുഷ് ഗോയൽ,നരേന്ദ്ര സിംഗ് തോമർ,രമേഷ് പൊഖ്രിയാൽ, ധർമേന്ദ്ര പ്രധാൻ, മഹേന്ദ്രനാഥ് പാണ്ഡെ,​ സന്തോഷ് കുമാർ ഗാങ്‌വർ, ഹര്‍ദീപ് സിങ് പുരി എന്നിവരാണ് പ്രധാനമന്ത്രിയെ കൂടാതെയുള്ള അംഗങ്ങൾ.