arr-

ചെറിയ പെരുന്നാൾ ദിവസമായ ഇന്ന് സംഗീത മാന്ത്രികൻ എ.ആ‍.റഹ്മാൻ കേൾക്കുന്നപാട്ട് ഏതായിരിക്കും. അതിനുള്ള മറുപടിയുമായി എ.ആ‍. റഹ്മാൻ ഈദ് ആശംസകൾക്കായി കാത്തിരുന്ന ആരാധകർക്ക് വീട്ടിലേക്കുള്ള യാത്രാ മദ്ധ്യേ ഞാൻ കേൾക്കുന്ന പാട്ട്’ എന്ന കുറിപ്പോടെയുള്ള ഒരു ഗാനശകലമാണ് റഹ്മാൻ ട്വിറ്ററിൽ പങ്കുവച്ചത്.

വൈരമുത്തു എഴുതി, കെ.എസ് ചിത്ര ആലപിച്ച ‘മലർകൾ കേട്ടേൻ വനമേ തന്തനൈ, തണ്ണീർ കേട്ടേൻ അമുദം തന്തനൈ’ എന്ന ഗാനമാണ് താൻ കേൾക്കുന്നത് എന്നാണ് റഹ്മാൻ കുറിച്ചത്. ഈ വരികളുടെ അർത്ഥം കൂടിയറിഞ്ഞാൽ മാത്രമേ റഹ്മാൻ ഈ ഗാനം പങ്കുവച്ചതിന് പിന്നിലെ ലക്ഷ്യം മനസിലാകൂ.

‘ഒരു പൂവ് ചോദിച്ച എനിക്ക് നീ ഒരു കാട് തന്നു, വെള്ളം ചോദിച്ച എനിക്ക് അമൃതം തന്നു’ എന്നാണ് ഈ ഗാനത്തിന്റെ മലയാള അർത്ഥം.


നിത്യാ മേനോൻ,​ ദുൽഖർ സൽമാൻ എന്നിവരെ നായികാ നായകന്മാരാക്കി മണിരത്നം സംവിധാനം ചെയ്ത ചിത്രമായ ‘ഓ കെ കണ്മണി’യിലെ ഗാനമാണ് ഇത്. കെ എസ്.ചിത്രയ്ക്കൊപ്പം എ.ആ‍.റഹ്മാനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Listening to this on my way home ...Malargal Kaettaen https://t.co/DDfWaIJfdL

— A.R.Rahman (@arrahman) June 5, 2019