കോട്ടയം: പിറവത്ത് ഡി.വൈ.എഫ്.ഐ നേതാവിന്റെ വീടിന് നേരെ അജ്ഞാത സംഘത്തിന്റെ ബോംബേറ്. ഇന്ന് പുലർച്ചെയാണ് ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി നിതിൻ രാജിന്റെ വീടിന് നേരെ ബൈക്കിലെത്തിയ സംഘം ബോംബേറിഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്ത് സി.പി.എം - സി.പി.ഐ സംഘർഷം നിലനിൽക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണോ അക്രമം നടന്നതെന്ന് സംശയിക്കുന്നതായി നിതിൻ പ്രതികരിച്ചു. സംഭവത്തിൽ പിറവം പൊലീസ് കേസെടുത്തു.