school

തൃശൂർ: വേനലവധിക്കു ശേഷം ക്ലാസുകൾ ഇന്ന് ആരംഭിക്കും. തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നത്. ചെമ്പുച്ചിറ സ്കൂളിലാണ് ഇത്തവണത്തെ പ്രവേശനോത്സവം നടക്കുക. ഇവിടെ ഒന്നാം ക്ലാസിൽ ഏകദേശം 60 കുട്ടികൾ പ്രവേശനം നേടിയിട്ടുണ്ട്. പ്രവേശനോത്സവത്തിൽ ഒരു ലക്ഷത്തോളം വിദ്യാർത്ഥികളെത്തുമെന്നാണ് പ്രതീക്ഷ.

ചരിത്രത്തിലാദ്യമായി പ്ലസ്ടുവരെയുള്ള ക്ലാസുകൾ ഒന്നിച്ച് ആരംഭിക്കുന്നുവെന്ന പ്രത്യേകതയും ഈ വർഷമുണ്ട്. പ്ലസ് വൺ ക്ലാസുകൾ സാധാരണയായി ജൂൺ അവസാനമോ ജൂലായ് ആദ്യമോ ആയിരിക്കും ആരംഭിക്കുക. എന്നാൽ ഇത്തവണ രണ്ട് അലോട്ട്മെന്റുകൾ പൂർത്തിയാക്കിയ സാഹചര്യത്തിൽ പ്ലസ് വൺ ക്ലാസുകൾ നേരത്തെ ആരംഭിച്ചു. അതേസമയം ഖാദർ റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് ഹയർസെക്കന്ററി അധ്യാപകർ കറുത്ത ബാഡ്ജ് ധരിച്ചാണ് സ്കൂളിലെത്തും കൂടാതെ പ്രതിപക്ഷ അധ്യാപക സംഘടനകൾ സംസ്ഥാന ജില്ലാതല പ്രവേശനോത്സവം ബഹിഷ്കരിക്കും.