തൃശൂർ: സംസ്ഥാനതല സ്കൂൾ പ്രവേശനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അടുത്ത അദ്ധ്യയന വർഷം മുതൽ സംസ്ഥാനത്ത് ഒന്ന് മുതൽ ബിരുദാനന്തര ബിരുദംവരെയുള്ള ക്ലാസുകൾ ഒരുമിച്ച് തുടങ്ങാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. "ഒരേ സമയം എല്ലാ ക്ലാസുകളും തുടങ്ങി അക്കാദമിക് രംഗത്ത് നേട്ടം കൈവരിക്കാൻ നമുക്ക് കഴിയും.
കൂടുതൽ ആസൂത്രണം വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഗുണമാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് തന്നെ മാതൃകയായി സംസ്ഥാനത്തെ യു.പി സ്‌കൂളുകൾ ഹൈടെക് ആകാൻ പോകുകയാണ്. മറ്റേതൊരു സ്‌കൂളിനും ഉള്ള സൗകര്യങ്ങൾ സർക്കാർ സ്‌കൂളുകളിലും പൂർണമായിത്തുടങ്ങി"യെന്നും അദ്ദേഹം പറഞ്ഞു.
അവിടെ പാഠപുസ്‌തകത്തിൽ ഉള്ളത് മാത്രമല്ല കുട്ടികളെ അദ്ധ്യാപകർ പഠിപ്പിക്കുക. രാജ്യത്തെക്കുറിച്ചും, സമൂഹത്തെക്കുറിച്ചുമെല്ലാം അറിവ് കുട്ടികൾക്ക് ലഭിക്കുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.