bhavana-manju-warrier

മലയാളത്തിന്റെ പ്രിയപ്പെട്ട നായിക ഭാവനയ്‌ക്ക് ഇന്ന് ജന്മദിനം. പ്രിയപ്പെട്ട സുഹൃത്തിന് നിരവധിപേരാണ് ജന്മദിനാശംസകൾ നേർന്നത്. ഇതിൽ മലയാളത്തിന്റെ ലേഡീ സൂപ്പർ സ്‌റ്റാർ മഞ്ജുവാര്യയുടെ കുറിപ്പാണ് ഏറെ ശ്രദ്ധേയം. 'എനിക്കറിയാമെന്ന് നിനക്കറിയാം നിനക്കറിയാമെന്ന് എനിക്കും ഐ ലവ് യൂ'- ഇതായിരുന്നു ഭാവയ്‌ക്കുള്ള മഞ്ജുവിന്റെ രസകരമായ ആശംസ. ഭാവയ്‌ക്കൊപ്പമുള്ള ചിത്രവും മഞ്ജു പങ്കുവച്ചിട്ടുണ്ട്.

1986 ജൂൺ ആറാം തിയതി ബാലചന്ദ്രന്റെയും പുഷ്പയുടേയും മകളായാണ് ഭാവന ജനിച്ചത്. 2002ൽ കമൽ സംവിധാനം ചെയ്‌ത നമ്മൾ എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയ ഭാവന തുടർന്ന് എഴുപത്തിയഞ്ചിലധികം ചിത്രങ്ങളിൽ നായികയായി തിളങ്ങി. 2018ൽ കന്നഡ സിനിമാ നിർമ്മാതാവും സുഹൃത്തുമായ നവീനെ താരം വിവാഹം ചെയ്‌തു.

വിവാഹത്തിന് ശേഷവും അഭിനയം ഉപേക്ഷിക്കാൻ ഭാവന തയ്യാറായിരുന്നില്ല. തമിഴിൽ സൂപ്പർ ഹിറ്റായ '96' കന്നഡയിൽ റീ മേയ്‌ക്ക് ചെയ്‌തപ്പോൾ ഭാവനയായിരുന്നു നായിക. ജാനകി എന്ന ചിത്രത്തിലെ കഥാപാത്രത്തെ ഇരുംകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്.