കോഴിക്കോട്: പ്രവേശനോത്സവത്തിനിടെ കോഴിക്കോട് ടൗൺ സ്കൂളിൽ കെ.എസ്.യുവിന്റെ പ്രതിഷേധം. വിദ്യാർത്ഥികൾക്ക് വേണ്ടി പരീക്ഷ എഴുതിയ അദ്ധ്യാപകരെ അറസ്റ്റ് ചെയ്യുക, ഖാദർകമ്മിറ്റി റിപ്പോർട്ട് പുനർപരിശോധിക്കുക എന്ന ആവശ്യമായുമാണ് കെ.എസ്.യു പ്രവർത്തകർ രംഗത്തെത്തിയത്.
മന്ത്രി ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പത്തോളം കെ.എസ്.യു പ്രവർത്തകർ കൊടികളും മറ്റുമായി പ്രതിഷേധവുമായെത്തിയത്. സ്കൂളിലെ അദ്ധ്യാപികയെ അടക്കം പ്രവർത്തകർ കയ്യേറ്റം ചെയ്തതായും പരാതിയുണ്ട്. സ്കൂളിൽ നേരത്തെ തന്നെ പ്രതിഷേധം നടത്തുമെന്ന് അറിയിച്ചെങ്കിലും പൊലീസ് സന്നാഹമില്ലാതിരുന്നതാണ് പ്രശ്‌നം വഷളാക്കിയത്. കോഴിക്കോട് നടുവണ്ണൂർ സ്‌കൂളിലും കെ.എസ്.യു പ്രതിഷേധമുണ്ടായി.