ആലപ്പുഴ: ഒരു ചെറിയ മറവിക്ക് ചിലപ്പോൾ വലിയ വില കൊടുക്കേണ്ടിവരും. അത്തരത്തിൽ ചെറിയൊരു അശ്രദ്ധ മൂലം ഒരു നൂറ്റാണ്ട് പഴക്കമുള്ള വീടിന്റെ ഭാഗങ്ങളും വിലപ്പെട്ട വസ്തുക്കളും കത്തിനശിച്ചു. ആലപ്പുഴയിലെ വെളയനാട് പഞ്ചായത്തെ വി രാജീവനന്റെ വീടിനാണ് തീപിടിച്ചത്.
ഇസ്തിരി ഇട്ടതിന് ശേഷം ഇസ്തിരിപ്പെട്ടിയുടെ സ്വിച്ച് ഒഫ് ചെയ്യാൻ മറന്നതാണ് ഇത്തരമൊരു നാശനഷ്ടമുണ്ടാകാൻ കാരണമെന്നാണ് പ്രഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബന്ധു വീട്ടിൽ പോകുന്നതിന് മുമ്പ് വീട്ടുകാർ ഇസ്തിരി ഇട്ടിരുന്നു. ശേഷം വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം അഗ്നിശമനസേനയെ അറിയിച്ചത്. അവരെത്തി തീയണച്ചു.