ഒരു മഴക്കാലം കൂടി പടിവാതിൽക്കലെത്തി നിൽക്കുകയാണ്. മഴക്കാല രോഗങ്ങൾക്കെതിരെ മുൻകരുതലുകൾ സ്വീകരിക്കാൻ നമ്മുടെ ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. അടുത്തതായി നമ്മൾ ശ്രദ്ധിക്കേണ്ടത് നമ്മുടെ വീടുകളെയാണ്. വീട്ടിൽ ചോർച്ചയുണ്ടാകുമോ,വീട് വൃത്തികേടാകുമോ എന്നിങ്ങനെ നിരവധി ആശങ്കകൾ മനസിൽ കിടക്കുന്നതിനാൽ പലപ്പോഴും മഴ നല്ലരീതിയിൽ ആസ്വദിക്കാൻ സാധിച്ചെന്ന് വരില്ല. ഇത്തരം പേടികളിൽ നിന്ന് രക്ഷനേടാൻ മഴയെത്തും മുമ്പേ നമുക്ക് ചില മുന്നൊരുക്കൾ നടത്താം.
ചോർച്ചയാണ് മഴപെയ്യുമ്പോഴുള്ള ഏറ്റവും വലിയ വില്ലൻ. കൂടാതെ കമ്പി തുരുമ്പിച്ച് സ്ലാബിൽ നിന്ന് അടർന്നു വീഴുകയുമൊക്കെ ചെയ്യാറുണ്ട്. ഇത്തരം പ്രശ്‌നങ്ങളിൽ നിന്ന് രക്ഷപ്പെടാൻ മഴയെത്തും മുമ്പ് തന്നെ റൂഫ് ടോപ്പിൽ അടിഞ്ഞു കിടക്കുന്ന പായലും കരിയിലയുമൊക്കെ മാറ്റി നന്നായി വൃത്തിയാക്കുക. വെള്ളമൊഴിച്ച് ലീക്ക് ഉണ്ടോയെന്ന് നോക്കുക. പരിശോധനയിൽ ലീക്ക് ഉണ്ടെന്ന് കണ്ടാൽ സ്ലാബിൽ ആ സ്ഥലം മാർക്ക് ചെയ്ത് ഗ്രൗട്ടിങ്ങും വാട്ടർ പ്രൂഫും ചെയ്ത ടെറസ് റൂഫ് ഫിറ്റ് ചെയ്യണം. ടെറസിൽ നിന്ന് വെള്ളം പോകാനാവശ്യമായ സ്ലോപ്പ് നൽകണം.
അടുത്തതായി ശ്രദ്ധിക്കേണ്ടത് മിക്‌സി,ഗ്രൈന്റർ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളെയാണ്. ഏറ്റവും കൂടുതൽ ഷോക്ക് ഏൽക്കാൻ സാധ്യതയുള്ളത് മഴക്കാലത്താണ്. വീടിന്റെ പുറത്തുള്ള സ്വിച്ച് ബോർഡുകൾ കവർ ചെയ്യുക, ഇലക്ട്രീഷ്യനെ വിളിച്ച് എല്ലാെം ശരിയായ രീതിയിലാണോയെന്ന് ഉറപ്പ് വരുത്തണം.
അടുത്ത പ്രശ്‌നം നനഞ്ഞ തുണികളിൽ നിന്ന് ദുർഗന്ധം വരാൻ സാധ്യതയുണ്ട്. ഇത് ശ്രദ്ധിക്കുക. കൂടാതെ കാർപ്പറ്റുകൾ നന്നായി സൂക്ഷിക്കുക. സ്വിമ്മിംഗ് പൂളുകളിലും മറ്റു വഴുക്കലുണ്ടാകാൻ സാധ്യതയുണ്ട്. അതു സൂക്ഷിക്കുക. മഴക്കാലത്ത് വീട്ടിൽ ദുർഗന്ധമുണ്ടാകാതിരിക്കാൻ റും സ്‌പ്രെയോ മറ്റോ വാങ്ങി സൂക്ഷിക്കുക. വീടിന്റെ പരിസരത്ത് വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
മഴക്കാലത്ത് വീടുകളിൽ പെയിന്റിംഗ് പോലുള്ള അറ്റകുറ്റപ്പണികൾ ചെയ്യാതിരിക്കുക. വാതിലുകൾ തുറക്കുമ്പോഴും അടക്കുമ്പോഴുമൊക്കെ പ്രയാസമുള്ളതായി തോന്നാൻ സാധ്യതയുണ്ട്. അങ്ങനെവരുമ്പോൾ കാർപ്പെന്ററിനെ വിളിച്ച് പ്രശ്‌നം പരിഹരിക്കാം. വീട്ടിലെ കബോഡുകളിൽ മഴവെള്ളം കടക്കാതെ സൂക്ഷിക്കണം.