അലിഖഢ്: കുടുംബത്തോടുള്ള വൈരാഗ്യത്തിന്റെ പേരിൽ രണ്ടര വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തി. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ചെയ്തു. ഉത്തർപ്രദേശിലെ അലിഗഢിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുട്ടിയുടെ മാതാപിതാക്കൾ കഴിഞ്ഞ മാസം 31നാണ് കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത്. ഇന്നലെയാണ് കുട്ടിയുടെ മൃതശരീരം തപ്പാൽ എന്ന സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. കുട്ടിയുടെ കൈകൾ ഒടിഞ്ഞ നിലയിലായിരുന്നു.
കുട്ടി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. അതേസമയം മേയ് 30ന് രാവിലെ 9 മണിക്ക് പരാതി നൽകിയിട്ടും പൊലീസ് വേണ്ട നടപടി എടുത്തില്ലെന്ന് കുടുംബം ആരോപിക്കുന്നു. അയൽവാസിയായ സാഹിദ് എന്നയാളും കേസിൽ പ്രതിയാണ്. ഇയാൾക്ക് കുട്ടിയുടെ മുത്തശ്ശനും അമ്മാവനുമായി സാമ്പത്തിക ഇടപാടുണ്ടെന്നും ഈ വൈരാഗ്യമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Aligarh: Body of 2.5-year-old girl was found in Tappal area on May2. SSP Aligarh says,'Case of kidnapping was registered with police on May 31. Post-mortem report has revealed death by strangulation, no signs of rape, a case of personal enmity; 2 men arrested. Probe on' (05/06) pic.twitter.com/DP0HaUzHsI
— ANI UP (@ANINewsUP) June 6, 2019