ന്യൂഡൽഹി: ഇത്തവണയും രാമക്ഷേത്രം പണിതില്ലെങ്കിൽ ജനം ചെരുപ്പെടുത്ത് അടിക്കുമെന്ന് ശിവസേന വക്താവ് സഞ്ജയ് റൗത് പറഞ്ഞു. 2014ൽ രാമക്ഷേത്രം പണിയുമെന്ന് പറഞ്ഞുകൊണ്ടാണ് അധികാരത്തിൽ കേറിയത്. എന്നാൽ പണി പൂർത്തിയായില്ല. ഇത്തവണയും തിരഞ്ഞെടുപ്പിന് രാമക്ഷേത്രം പണിയുമെന്ന് ഉറപ്പ് നൽകിയിരുന്നു.
തിരഞ്ഞെടുപ്പിന് മുമ്പ് പാർട്ടി അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ക്ഷേത്രം സന്ദർശിക്കുകയും ക്ഷേത്ര നിർമ്മാണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് പറഞ്ഞതുമാണ്. അതിനാൽത്തന്നെ ഇത്തവണ പണി പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്ന് സഞ്ജയ് റൗത് പറഞ്ഞു.
ജനങ്ങൾക്ക് തങ്ങളുടെ മേലുള്ള വിശ്വാസം തകർക്കാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ശിവസേനയ്ക്കും ബി.ജെ.പിക്കും കൂടി 350 സീറ്റുണ്ട്. ക്ഷേത്രം പണിയാൻ ഇതിൽക്കൂടുതൽ എന്ത് വേണമെന്നും സഞ്ജയ് റൗത് ചോദിച്ചു.