weekly-prediction

അശ്വതി: വിനോദയാത്രകളിൽ പങ്കെടുക്കും. സഹോദരങ്ങളിൽ നിന്നും മനഃക്ലേശത്തിനു സാദ്ധ്യത. നൂതന വസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും. വിഷ്ണു സഹസ്രനാമം ജപിക്കുന്നത് ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം. ശ്രീ പത്മനാഭസ്വാമീ ക്ഷേത്രത്തിൽ തുളസിപ്പൂവ് കൊണ്ട് അർച്ചന നടത്തുന്നതും പാൽപ്പായസം കഴിപ്പിക്കുന്നതും ഉത്തമമാണ്.


ഭരണി: സഹോദരങ്ങളാൽ ഗുണം പ്രതീക്ഷിക്കാം. സാമ്പത്തിക ലാഭം ഉണ്ടാകും. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക് അനുകൂലസമയം. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. മാതൃ ഗുണം ലഭിക്കും. ശാസ്താവിന് നീരാഞ്ജനം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.

കാർത്തിക: പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. ഏതു കാര്യത്തിലും പ്രതീക്ഷിക്കുന്നതിലുമധികം പണച്ചെലവ് വന്നുചേരും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സത്കീർത്തിയും പുതിയ അവസരങ്ങളും ലഭിക്കും. മഹാഗണപതിക്ക് കറുക മാല ചാർത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.


രോഹിണി: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ആരോഗ്യപരമായി നല്ലകാലമല്ല. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. സഹോദരങ്ങളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. ദുർഗ്ഗാ ദേവിക്ക് നെയ്യ് വിളക്ക് നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.


മകയീരം: സാമ്പത്തിക നേട്ടം ഉണ്ടാകും. ഉപരിപഠനത്തിനു ശ്രമിക്കുന്നവർക്ക് അനുകൂല സമയം. സംസാരത്തിൽ നിയന്ത്രണം പാലിക്കുക. സന്താനഗുണം ഉണ്ടാകും. വ്യാഴാഴ്ച ദിവസം അനുകൂലം. ശ്രീരാമസ്വാമിക്ക് അഷ്‌ടോത്തര അർച്ചന പരിഹാരമാകുന്നു.


തിരുവാതിര: മാതൃഗുണം ലഭിക്കും. സഹോദരങ്ങളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. ഭൂമി വാങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. സാമ്പത്തിക നേട്ടത്തിനു സാദ്ധ്യത. വിവാഹകാര്യത്തിനു തീരുമാനം എടുക്കും. വിവാഹാലോചനകൾക്ക് സാദ്ധ്യത. വ്യാഴാഴ്ച ദിവസം അനുകൂലം. ശനിപ്രീതി വരുത്തുക.


പുണർതം: പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. കർമ്മപുഷ്ടിയും മാതൃഗുണവും ഉണ്ടാകും. ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിനും ശത്രുതയ്ക്കും സാദ്ധ്യത. കണ്ടകശനികാലമായതിനാൽ തൊഴിൽ പരമായി ധാരാളം മത്സരങ്ങൾ നേരിടും. വിഷ്ണുപ്രീതി വരുത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.


പൂയം: വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. നൂതനഗൃഹലാഭത്തിന് സാദ്ധ്യത. കർമ്മരംഗത്ത് പുരോഗതിയുണ്ടാകും. സഹോദര ഗുണം ഉണ്ടാകും. ഞായറാഴ്ച വ്രതം, സൂര്യ നമസ്‌ക്കാരം, സൂര്യ ഗായത്രി ഇവ പരിഹാരമാകുന്നു. തിങ്കളാഴ്ച ദിവസം അനുകൂലം.


ആയില്യം: മാതാവിന് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. കർമ്മപുഷ്ടി ഉണ്ടാകും. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. പ്രവർത്തികളിൽ ജാഗ്രത പാലിക്കണം. നഷ്ടപ്പെട്ട ധനം തിരികെ ലഭിക്കും. നാഗരാജക്ഷേത്ര ദർശനം ഉത്തമം. സർപ്പ പ്രീതി വരുത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.


മകം: കർമ്മപുഷ്ടി ലഭിക്കും. സഹോദരസ്ഥാനീയരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും. ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള ഉത്തരവ് ലഭിക്കും. വിഷ്ണുവിന് തുളസിപൂവുകൊണ്ട് അർച്ചന നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.


പൂരം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. മാതൃ കലഹത്തിന് സാദ്ധ്യത. ഉപരിപഠനത്തിനു ശ്രമിക്കുന്നവർക്ക് അനുകൂലസമയം. സംസാരത്തിൽ നിയന്ത്രണം പാലിക്കുക. ശത്രുക്കൾ വർദ്ധിക്കുകയും പരിവർത്തനങ്ങൾക്ക് വിധേയരാവുകയും ചെയ്യും. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക. വ്യാഴാഴ്ച ദിവസം അനുകൂലം.


ഉത്രം: സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സഹോദരാദി ഗുണം ഉണ്ടാകും. കർമ്മപുഷ്ടിക്ക് സാദ്ധ്യത. തൊഴിൽ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ സാധിക്കും, ധനചെലവ് നേരിടും. ശാസ്താപ്രീതി വരുത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.


അത്തം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. സന്താനങ്ങളുടെ ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. കണ്ടകശനികാലമായതിനാൽ ധനനഷ്ടത്തിനു സാദ്ധ്യത. ചാമുണ്ഡീ ദേവിക്ക് കുങ്കുമാർച്ചന നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.


ചിത്തിര: സാമ്പത്തിക നേട്ടം കൈവരും. സഹോദരസ്ഥാനീയരിൽ നിന്നും ഗുണാനുഭവം പ്രതിക്ഷിക്കാം. അനാവശ്യമായ സംസാരം ഒഴിവാക്കണം. സഹോദരങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യത. മാതൃഗുണം ലഭിക്കും. ശാസ്താ ക്ഷേത്ര ദർശനം നടത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.


ചോതി: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. സാമ്പത്തിക ഇടപാടുകളിൽ സൂക്ഷിക്കണം. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക.ഗായത്രീ മന്ത്രം ജപിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.


വിശാഖം: വിവാഹാലോചനകൾക്ക് സാദ്ധ്യത. കർമ്മസംബന്ധമായി അനുകൂല സമയം. സഹോദരഗുണം ഉണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഏഴരശനികാലമായതിനാൽ ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.

അനിഴം: പിതൃഗുണം ലഭിക്കും. സാഹിത്യരംഗത്തുള്ളവർക്ക് പ്രശസ്തി ലഭിക്കും. പുതിയ വസ്ത്രങ്ങൾ ലഭിക്കും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. ശിവക്ഷേത്ര ദർശനം, ജലധാര ഇവ പരിഹാരം. തിങ്കളാഴ്ച ദിവസം അനുകൂലം.


കേട്ട: മംഗളകർമ്മങ്ങൾ നടക്കും. ഏഴരശനികാലമായതിനാൽ ആരോഗ്യപരമായി ശ്രദ്ധിക്കണം. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാൻ തടസ്സം നേരിടും. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും വിദേശയാത്രക്ക് അനുകൂലം. പിതൃഗുണം ലഭിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം. ഭദ്രകാളിക്ക് കടുംപായസം നിവേദിക്കുക.


മൂലം: കർമ്മ രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. വിവാഹാദി മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. ബന്ധുമാത്രാദികളെ കണ്ടുമുട്ടാൻ അവസരം ലഭിക്കും. നൂതന വസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും. ഭഗവതിക്ക് കലശാഭിഷേകം നടത്തുക. തിങ്കളാഴ്ച ദിവസം അനുകൂലം.

പൂരാടം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രശസ്തി വർദ്ധിക്കും. സാഹിത്യ രംഗത്തുള്ളവർക്ക് പ്രശസ്തി ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമത്തിന് സാധ്യത. അധികചെലവുകൾ വർദ്ധിക്കും. നൂതന വസ്ത്രാഭരണാദികൾ സമ്മാനമായി ലഭിക്കും. ശനിയാഴ്ചദിവസം ശാസ്താക്ഷേത്ര ദർശനം, ശിവന് ജലധാര ഇവ പരിഹാരമാകുന്നു.


ഉത്രാടം: സഹോദരഗുണം ലഭിക്കും. ഗൃഹത്തിൽ ബന്ധുസമാഗമത്തിന് സാധ്യത. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം വരാം. ബിസിനസ്സ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയമല്ല. ഭഗവതി ക്ഷേത്ര ദർശനം, ചുവപ്പ് പട്ട് സമർപ്പിക്കുന്നത് എന്നിവ ഉത്തമം. വെള്ളിയാഴ്ച ദിവസം അനുകൂലം.


തിരുവോണം: സംഗീതാദികലകളിൽ താത്പ്പര്യം വർദ്ധിക്കും. ആരോഗ്യപരമായി നല്ലകാലമല്ല. സന്താന ഗുണം ലഭിക്കും. കർമ്മ സംബന്ധമായി ധാരാളം യാത്രകൾ ആവശ്യമായി വരും. ബന്ധുക്കളുമായി ഒത്തുപോകാൻ ശ്രമിക്കുക. ചെലവുകൾ വർദ്ധിക്കും. മഹാഗണപതിക്ക് കറുക മാല ചാർത്തുക. വ്യാഴാഴ്ച ദിവസം അനുകൂലം.


അവിട്ടം: ഉദ്യോഗ ഗുണം ഉണ്ടാകും.സന്താനങ്ങൾ മുഖേന മനഃസമാധാനം കുറയും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. മനസിനു സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. ഭഗവതി ക്ഷേത്ര ദർശനം ഉത്തമം. വെള്ളിയാഴ്ച ദിവസം അനുകൂലം.


ചതയം: ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഗൃഹനിർമ്മാണത്തിന് ചെലവുകൾ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. കർമ്മപുഷ്ടി ഉണ്ടാകും, ഭൂമി സംബന്ധമായ ക്രയവിക്രയങ്ങൾക്ക് അനുകൂല സമയം. ശ്രീകൃഷ്ണന് പാൽപായസം കഴിപ്പിക്കുക. വിഷ്ണു ക്ഷേത്ര ദർശനം ഉത്തമം. വ്യാഴാഴ്ച ദിവസം അനുകൂലം.


പൂരുരുട്ടാതി: മനസിന് സന്തോഷം ലഭിക്കും. സാമ്പത്തിക നേട്ടത്തിനു സാദ്ധ്യത. വിവാഹകാര്യത്തിൽ തീരുമാനം എടുക്കും. സംസാരം മുഖേന ശത്രുക്കൾ വർദ്ധിക്കും. ഗൃഹ നിർമ്മാണത്തിന് ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. ബന്ധു മിത്രാദികളിൽ നിന്നും അപ്രതീക്ഷിതമായ എതിർപ്പുകളെ തരണം ചെയ്യേണ്ടി വരും. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക.ഗായത്രീ മന്ത്രം ജപിക്കുക.വ്യാഴാഴ്ച ദിവസം അനുകൂലം.


ഉത്രട്ടാതി: മംഗളകാര്യങ്ങളിൽ പങ്കെടുക്കും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. മനസ്സിനു വിഷമമുണ്ടാക്കുന്ന സംഭവങ്ങൾ ജീവിതപങ്കാളിയിൽ നിന്നും ഉണ്ടാകും. കർമ്മരംഗത്ത് തടസ്സങ്ങൾ നേരിടും.ഭഗവതിക്ക് അർച്ചന നടത്തുന്നത് ഉത്തമം. വെള്ളിയാഴ്ച ദിവസം അനുകൂലം.


രേവതി: സാമ്പത്തിക ക്ലേശം അനുഭവപ്പെടും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കുറയും. കണ്ടകശനികാലമായതിനാൽ അസമയത്തുള്ള യാത്ര ഒഴിവാക്കുക. ഗൃഹ നവീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെടും. വിഷ്ണുപ്രീതി വരുത്തുക, തിങ്കളാഴ്ച ദിവസം അനുകൂലം. നരസിംഹമൂർത്തിയ്ക്ക് ചുവന്ന പുഷ്പങ്ങൾകൊണ്ട് മാല, അർച്ചന ഇവ നടത്തുക.