nipah-virus

തിരുവനന്തപുരം: നിപ്പ വെെറസ് കേരളത്തിൽ വീണ്ടും സ്ഥിരീകരിച്ചതോടെ പ്രതിരോധിക്കാനായി മാദ്ധ്യമങ്ങളും സോഷ്യൽ മീഡിയയും ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ്. മാത്രമല്ല വ്യാജപ്രചാരണങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിലൂടെയുള്ള ക്യാമ്പയിൻ വന്നതോടെ ഭീതിജകനകമായ സാഹചര്യങ്ങളിൽ നിന്ന് വലിയ മാറ്റമുണ്ടായി. ഈ സാഹചര്യത്തിൽ കേരളാ പോലീസ് നിപ്പയെ കുറിച്ച് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിൽ അശ്ലീല കമന്റുമായി എത്തിയിരിക്കുകയാണ് ഒരു യുവാവ്.

എന്നാൽ യുവാവിന്റെ കമന്റിനെതിരെ ചുട്ട മറുപടിയാണ് പൊലീസ് കൊടുത്തത്. 'ഭീതി വേണ്ട, ജാഗ്രതയോടെ അതിജീവിക്കും, നാം ഒറ്റക്കെട്ടായി’ എന്നായിരുന്നു പൊലീസ് ഫേസ്ബുക്ക് പോസ്റ്റിട്ടത്. മീശമാധവൻ എന്ന ചിത്രത്തിലെ ഫോട്ടോ പങ്കുവച്ചാണ് കേരളം നിപ്പയെ പ്രതിരോധിക്കുമെന്ന് പൊലീസ് ആഹ്വാനം ചെയ്യുന്നത്. ഇതിന് താഴെ 'പിണറായിയുടെ പട്ടി ട്രോളുംകൊണ്ട് വന്നല്ലോ’ എന്നായിരുന്നു യുവാവിന്റെ കമന്റ്.

അതിന് മറുപടിയായി പൊലീസിന്റെ മറുപടി ഇങ്ങനെ. ‘സഹോദരാ, കേരളീയർ ഒരു കുടുംബം പോലെ ഒത്തൊരുമിച്ചു നിൽക്കുന്ന, പൊതുജനത്തിൻ ഇൻഫ‍ർമേഷൻസ് നൽകുന്ന, അവരോടൊപ്പം നിന്ന് അവരെ സഹായിക്കുന്ന പൊലീസ് വകുപ്പ് പേജാണിത്. ഇവിടെ താങ്കൾ കുടുംബത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ ദയവായി ഉപയോഗിക്കരുതെന്ന് ആദ്യഘട്ടമായി വിനീതമായി ഓർമിപ്പിക്കുന്നു.’ പോലീസ് കുറിച്ചു. പൊലീസിനെ പിന്തുണച്ചും യുവാവിനെതിരെയും നിരവധി പേരാണ് രംഗത്ത് വന്നത്.

kerala-police