തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കേറ്റ തിരിച്ചടിക്ക് ശബരിമല വിഷയവും കാരണമായെന്ന് സി.പി.ഐ. ഹിന്ദു വോട്ടുകളിൽ ചോർച്ചയുണ്ടായെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സംസ്ഥാന എക്സിക്യൂട്ടീവിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
സ്ത്രീ പ്രവേശനത്തോടെ വിശ്വാസികളിൽ സർക്കാർ വിരുദ്ധ വികാരമുണ്ടായി. മോദി വീണ്ടും അധികാരത്തിൽ വരുമെന്ന ഭീതിയിൽ ന്യൂനപക്ഷങ്ങൾ ഒന്നാകെ കോൺഗ്രസിനും പിന്നിൽ അണിനിരന്നെന്നും റിപ്പോർട്ടിൽ പറയുന്നു. മുഖ്യമന്ത്രിയുടെ ശൈലിക്ക് എതിരായ വികാരവും തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചുവെന്നും സി.പി.ഐ എക്സിക്യുട്ടീവ് വിലയിരുത്തി.
സി.പി.ഐ മത്സരിച്ച നാലു മണ്ഡലങ്ങളിലെ തോൽവി സംബന്ധിച്ച് 12,13 തീയതികളിൽ നടക്കുന്ന സംസ്ഥാന കൗൺസിലിൽ പ്രത്യേകം ചർഡ്ഡ നടക്കും.