news

1. മുഖ്യമന്ത്രിയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ എക്സിക്യൂട്ടീവ്. മുഖ്യമന്ത്രിയുടെ ശൈലിയ്ക്ക് എതിരെ ആണ് വിമര്‍ശനം. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ ശൈലി തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. വനിതാ മതിലിന് തൊട്ട് പിന്നാലെ ശബരിമലയില്‍ ആക്ടിവിസ്റ്റുകളെ കയറ്റിയത് ദോഷകരമായി. തിരഞ്ഞെടുപ്പ് പരാജയത്തിന് ഇതും കാരണമായെന്നും ചര്‍ച്ചയില്‍ അഭിപ്രായം.




2. വിശ്വാസികള്‍ക്കിടയിലെ സര്‍ക്കാര്‍ വിരുദ്ധ വികാരവും തോല്‍വിയ്ക്ക് കാരണമായെന്ന് വിലയിരുത്തല്‍. ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ തിരിച്ചടി ആയെന്ന് നേരത്തെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിശ്വാസികള്‍ക്ക് ഇടയില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം ഉണ്ടായി. ശബരിമല വിഷയത്തില്‍ സവര്‍ണ ഹിന്ദുക്കള്‍ സര്‍ക്കാരിന് എതിരായി. ന്യൂനപക്ഷ ഏകീകരണവും തോല്‍വിക്ക് കാരണമായി. മോദി പേടിയില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു എന്നും സംസ്ഥാന എക്സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ സി.പി.ഐയുടെ പരാമര്‍ശം
3. കോട്ടയം മെഡിക്കല്‍ കോളേജില്‍ കീമോ തെറാപ്പിയ്ക്ക് വിധേയായ കുടശനാട് സ്വദേശി രജനിക്ക് കാന്‍സറില്ലെന്ന് അന്തിമ റിപ്പോര്‍ട്ട്. ശസ്ത്രക്രിയയില്‍ ശേഖരിച്ച സാംപിളും നെഗറ്റീവാണെന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ പാതോളജി ലാബ് റിപ്പോര്‍ട്ട്. സ്വകാര്യ ലാബിലെ തെറ്റായ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ യുവതിയ്ക്ക് കീമോ തെറാപ്പി നല്‍കിയിരുന്നു. ഫെബ്രുവരിയില്‍ ആണ് മാറിടത്തിലെ മുഴയുമായി രജനി മെഡിക്കല്‍ കോളേജില്‍ എത്തിയത്.
4. സര്‍ജറി വിഭാഗം ബയോപ്സിക്ക് നിര്‍ദ്ദേശിച്ചു. മെഡിക്കല്‍ കോളേജിലെ ഫലം വൈകുമന്നെതിനാല്‍ സ്വകാര്യ ലാബില്‍ കൂടി പരിശോധന നടത്താന്‍ ഡോക്ടര്‍ നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കോളജിന് സമീപമുള്ള ഡയനോവ ലാബില്‍ നിന്ന് കിട്ടിയ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ചികിത്സ തുടങ്ങിയത്. ആദ്യഘട്ട കീമോതെറാപ്പിക്ക് ശേഷമാണ് കാന്‍സറല്ലെന്ന് മെഡിക്കല്‍ കോളേജിലെ പാതോളജി വിഭാഗത്തിന്റെ ഫലം ലഭിച്ചത്. സംഭവത്തില്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു
5. കോട്ടയത്ത് ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ ആരോപണങ്ങള്‍ തള്ളി കോട്ടയം മെഡിക്കല്‍ കോളേജ് അധികൃതര്‍. സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആരോദ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കി. ആരോഗ്യമന്ത്രി കെ.കെ ശൈലജ നേരത്തെ റിപ്പോര്‍ട്ട് തേടിയിരുന്നു
6. പനിയാണെന്നും വെന്റിലേറ്റര്‍ വേണമെന്നും മാത്രമാണ് രോഗിയുടെ ബന്ധുക്കള്‍ അറിയിച്ചത്. വെന്റിലേറ്റര്‍ ഇല്ലാത്തതിനാല്‍ നിപാ രോഗികള്‍ക്കായി തയ്യാറാക്കിയ പ്രത്യേക വാര്‍ഡിലേക്ക് മാറ്റാന്‍ കഴിയുമോ എന്ന് പി ആര്‍ ഒ അന്വേഷിച്ചു. ഇതിനിടെ ബന്ധുക്കള്‍ രോഗിയുമായി പോയെന്ന് ആശുപത്രിയുടെ വിശദീകരണം. രണ്ട് മണിക്ക് രോഗിയുമായി എത്തിയ ബന്ധുക്കള്‍ 17 മിനിട്ടിനുള്ളില്‍ തിരിച്ച് പോയി. രോഗി ഗുരുതരാവസ്ഥയിലാണ് എന്ന് ബന്ധുക്കള്‍ അറിയിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
7. ഇന്നലെ വൈകിട്ടാണ് എച്ച് 1 എന്‍ 1 പനി ബാധിച്ച് ആശുപത്രിയിലെത്തിയ കട്ടപ്പന സ്വദേശി ജേക്കബ് തോമസ് മരിച്ചത്. മെഡിക്കല്‍ കോളേജിലും സ്വകരാ്യ ആശുപത്രികളായ കാരിത്താസിലും മാതാ ആശുപത്രികളിലും എത്തിച്ചെങ്കിലും ചികിത്സ നിഷേധിക്കുക ആയിരുന്നു എന്നാണ് ബന്ധുക്കളുടെ പരാതി. ജേക്കബ് തോമസിന്റെ മകള്‍ റെനിയുടെ പരാതിയില്‍ ആശുപത്രി അധികൃതര്‍ക്ക് എതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കും ചികിത്സാ പിഴവിനും കേസ് എടുത്തിട്ടുണ്ട്
8. നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട ആശങ്ക ഒഴിയുന്നു. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഏഴില്‍ ആറ് പേര്‍ക്കും നിപയില്ലെന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. ഐസോലേഷന്‍ വാര്‍ഡിലുള്ള ഒരാളുടെ സാംപിള്‍ ഇന്ന് അയ്ക്കും. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ അവലോകന യോഗം ചേര്‍ന്നു. നിപയ്ക്ക് എതിരെ ജാഗ്രതയോടെ പ്രവര്‍ത്തനം തുടരും എന്ന് മുഖ്യമന്ത്രി.
9. നിപ ഉറവിടം കണ്ടെത്താന്‍ കൂടുതല്‍ ഗവേഷണം നടത്താന്‍ കേന്ദ്ര സഹായും തേടും. പഠന ഗവേഷണം ഏകോപിപ്പിക്കാന്‍ പ്രത്യേക യോഗങ്ങള്‍ വിളിക്കും. സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍ സഹകരിക്കും എന്നും മുഖ്യമന്ത്രി. നിപ പ്രതിരോധനത്തിന്റെ ഫലമായി ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് ജില്ലയില്‍ നടത്തുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ. നിപ്പയില്ലെന്ന് സ്ഥിരീകരിച്ച ആറ് പേരില്‍ 3 പേര്‍ രോഗിയെ പരിചരിച്ച നേഴ്സുമാരാണ്. ആശങ്കപ്പെടേണ്ട യാതൊന്നും ഇല്ലെങ്കിലും മുന്‍കരുതല്‍ നടപടികള്‍ തുടരും. ഐസോലേഷനില്‍ ഉള്ളവരെ ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യില്ലെന്നും മന്ത്രി അറിയിച്ചു
10. അതേസമയം, നിപരോഗം സ്ഥിരീകരിച്ച യുവാവിന്റെ ആരോഗ്യനില അതേ നിലയില്‍ തുടരുകയാണ്. രോഗിയുമായി 314 പേര്‍ ഇടപഴകിയിട്ടുള്ളത് ആയാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. അതില്‍ 149 പേരുമായി ആരോഗ്യവകുപ്പ് ബന്ധപ്പെട്ടു കഴിഞ്ഞു. ഇതില്‍ 55 പേരുടെ പൂര്‍ണ വിവരങ്ങള്‍ ശേഖരിച്ച് നടപടികള്‍ ആരംഭിച്ചു. ഇവരില്‍ രോഗിയുമായി അടുത്ത് ബന്ധപ്പെട്ടിരുന്ന മൂന്നുപേരെ ഹൈ റിസ്‌ക് വിഭാഗത്തിലും 52 പേരെ ലോ റിസ്‌ക് വിഭാഗത്തിലുംപെടുത്തി നിരീക്ഷണം ശക്തമാക്കി ഇരിക്കുകയാണ്. ആശങ്ക പെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. അതിനിടെ, നിപ ബാധിതനായ യുവാവ് താമസിച്ചിരുന്ന തൊടുപുഴയിലെ വീട്ടില്‍ കേന്ദ്ര സംഘം ഉറവിട പരിശോധന നടത്തി. എന്നാല്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താന്‍ ആയില്ല