കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിലെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കും വൃക്ഷത്തൈകൾ വിതരണം ചെയ്‌ത്, മലബാർ ഗ്രൂപ്പ് ലോക പരിസ്‌ഥിതി ദിനമാചരിച്ചു. മലബാർ ഗ്രൂപ്പിന്റെ മുഖ്യാലയമായ മൊണ്ടാന എസ്‌റ്റേറ്റിൽ നടന്ന ചടങ്ങിൽ ചെയർമാൻ എം.പി. അഹമ്മദ് ഓഫീസ് പരിസരത്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്‌തു. മാനേജിംഗ് ഡയറക്‌ടർ ഇന്ത്യ ഓപ്പറേഷൻസ് ഒ. അഷർ, ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ അബ്‌ദുൽ മജീദ്, കോർപ്പറേറ്ര് ഹെഡ്ഡുകളായ എം.പി. അഹമ്മദ് ബഷീർ, ആർ. അബ്‌ദുൽ ജലീൽ, വി.എസ്. ഷെറീജ്, വി.എസ്. ഷെഫീക്ക് തുടങ്ങിയവർ പങ്കെടുത്തു. 600 ഓളം വൃക്ഷത്തൈകൾ മലബാർ ഗോൾഡിന്റെ ഷോറൂമുകളിലൂടെ വിതരണം ചെയ്‌തു.