തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ ദയനീയ പരാജയത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് ഇറക്കിയ പ്രതിപക്ഷ സംഘടനാ നേതാവിന് സസ്പെൻഷൻ കേരള ലോ സെക്രട്ടറിയേറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എസ്.മോഹനചന്ദ്രനെയാണ് സസ്പെൻഡ് ചെയ്യത്. ‘ജനം പറയുന്നു വിജയാ കടക്കു പുറത്ത്’ എന്ന തലക്കെട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ചുസെക്രട്ടേറിയറ്റിൽ നോട്ടിസ് വിതരണം ചെയ്തതിനാണു നടപടി.
നിലവിൽ നിയമ വകുപ്പിൽ ഡപ്യൂട്ടി സെക്രട്ടറിയാണു കോൺഗ്രസ് അനുകൂല സംഘടനാ നേതാവായ മോഹനചന്ദ്രൻ. സെക്രട്ടേറിയറ്റിലെ സിപിഎം സംഘടനയാണ് ഇതു സംബന്ധിച്ചു പരാതി നൽകിയത്