അൾസർ ഉള്ളവർ ആഹാരക്രമത്തിൽ ശ്രദ്ധ പുലർത്തിയാൽ രോഗത്തിന്റെ കാഠിന്യവും ക്ലേശവും ഇല്ലാതാക്കാം. ഒരു നേരമെങ്കിലും ഗോതമ്പ് അടങ്ങിയ ഭക്ഷണം കഴിക്കണം . എരിവ്, മസാല എന്നിവ കുറയ്ക്കുക. അച്ചാർ പൂർണമായും ഒഴിവാക്കണം. അമിതമായ കടുപ്പമുള്ള ചായ, കാപ്പി എന്നിവയും നന്നല്ല. മാംസാഹാരം കഴിവതും കുറയ്ക്കുക .
നാരുകൾ ധാരാളം ഉൾപ്പെട്ട ഭക്ഷണം കഴിക്കുക. ഓറഞ്ച്, ചെറുനാരങ്ങ, മുന്തിരി, പൈനാപ്പിൾ തുടങ്ങിയ അധികം പുളിയുള്ള പഴങ്ങൾ ഒഴിവാക്കേണ്ടതാണ്. പാൽ അന്റാസിഡ് ആയതിനാൽ അൾസർ രോഗികളിൽ ചിലർക്ക് രോഗശമനം ലഭിക്കുന്നു. എന്നാൽ അമിതമായി പാൽ കുടിക്കുന്നത് , രക്തത്തിലെ കാൽസ്യത്തിന്റെ അളവ് കൂട്ടുന്നതിനാൽ ആമാശയത്തിലെ അമ്ലത വർദ്ധിപ്പിക്കും. അതിനാൽ പാൽ അമിതമായി ഉപയോഗിക്കരുത്.