modi

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 11.35 ന് കൊച്ചിയിലെത്തും. കൊച്ചി നാവിക വിമാനത്താവളത്തിലിറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസിൽ തങ്ങും. രണ്ടാം തവണ പ്രധാനമന്ത്രിയായ ശേഷം ആദ്യമായി കേരള സന്ദർശനം നടത്തുന്ന നരേന്ദ്ര മോദി നാളെ രാവിലെ 9.15ന് കൊച്ചി നാവിക വിമാനത്താവളത്തിൽ നിന്ന് ഹെലികോ‌പ്ടറിൽ ഗുരുവായൂരിലേക്ക് തിരിക്കും. ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിന് സമീപം പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡിൽ 9.30 ഓടെ എത്തി, അവിടെ നിന്നും റോഡ് മാർഗം ഗുരുവായൂരിലെത്തും.10.15ന് ക്ഷേത്ര ദർശനം നടത്തും. മോദിയെ പൂർണകുംഭം നൽകി സ്വീകരിക്കും. 11ന് ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ പാ‌ർട്ടി പൊതുയോഗത്തിൽ പങ്കെടുക്കും.

തുടർന്ന് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച. 12.40 ന് ഹെലികോപ്ടറിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. 1.55 വരെ എയർപോർട്ട് ലോഞ്ചിൽ വിശ്രമിക്കും. രണ്ടിന് മടങ്ങിപ്പോകും.