സെന്റ്‌പീറ്റേഴ്‌സ് ബർഗ്: നേരം ഇരുട്ടിവെളുത്തപ്പോഴേക്കും ഒരു ഭീമൻപാലം കാണാനില്ല! കഥയല്ല, സത്യം.
റഷ്യയിലെ മർമാൻസ്‌കിൽ 56 ടൺ ഭാരമുള്ള പാലത്തിന്റെ 75 അടിയോളം നീളം വരുന്ന മദ്ധ്യഭാഗമാണ് ഒറ്റയടിക്ക് കാണാതായത്. മർമാൻസ്‌കിലെ ഉമ്പാ നദിക്ക് കുറുകെയുള്ള പാലത്തിന്റെ ഭാഗമാണിത്. ഇക്കഴിഞ്ഞ മെയ് 16 നാണ് പാലം കാണാതായത് സംബന്ധിച്ച് വാർത്തകൾ വന്നുതുടങ്ങിയത്. പാലത്തിന്റെ ഭാഗം നദിയിലേക്ക് തകർന്നുവീണിരിക്കാം എന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും, ഇങ്ങനെ തകർന്നുവീണതിന്റെ ഒരു പൊടിപോലും നദിയിലുണ്ടായിരുന്നില്ല. ഇതോടെ, പാലം മോഷണം പോയിരിക്കാം എന്നാണ് കരുതുന്നത്. പാലം തകർത്തശേഷം മോഷ്ടാക്കൾ വിദഗ്‌ദ്ധമായി അത് കടത്തിക്കൊണ്ടുപോയിട്ടുണ്ടാവുമെന്നും പാലത്തിന്റെ ഉരുക്ക് ഭാഗങ്ങൾ ഉന്നമിട്ടാണ് ഇവർ മോഷണം നടത്തിയതെന്നുമാണ് നിഗമനം.