pinarayi-

കൊച്ചി: പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രി നടത്തിയ വിദേശയാത്രയിലൂടെ സഹായമൊന്നും ലഭിച്ചില്ലെന്ന് സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർ‌ശനവമായി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ.

പ്രളയകാലത്ത് വിദേശ സഹായം സ്വീകരിക്കുന്നതിന് തടസമായത് കേന്ദ്രസർക്കാരിന്റെ നിഷേധാത്മക നിലപാടാണെന്നാണ് സംസ്ഥാന സർക്കാർ ആരോപിച്ചിരുന്നത്. പ്രവാസികൾ എഴുന്നൂറ് കോടി സമാഹരിച്ചിട്ടുണ്ടെന്നും ബി.ജെ.പിക്കാർ തടഞ്ഞതുകൊണ്ട് നേരിട്ടുപോയി സമാഹപരിക്കുകയായാരുന്നുവെന്നുമാണ് സർക്കാർ പറഞ്ഞത്. എന്നിട്ട് ഇപ്പോൾ ഒന്നും കിട്ടിയിട്ടില്ലെന്നാണ് പറയുന്നതെന്ന് കെ.സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.

ഇതു പോലൊരു ഭൂലോക പരാജയം വേറെയുണ്ടാവുമോ. പിണറായി വിജയന്റെ പേര് പിണറായി പരാജയൻ എന്ന് മാറ്റി ഇടുന്നതാണ് നല്ലത്. സൈബർ സഖാക്കളും സുഡാപ്പി സുഹൃത്തുക്കളുമൊക്കെ ജീവനോടെ തന്നെ ഉണ്ടല്ലോയെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു

പോസ്റ്റിന്റെ പൂർണരൂപം

പ്രവാസികൾഎഴുന്നൂറു കോടി എടുത്തു വെച്ചിട്ടുണ്ടെന്നും ബി. ജെ. പി ക്കാർ തടഞ്ഞതുകൊണ്ട് നേരിട്ടുപോയി സമാഹരിക്കുകയാണെന്നുമൊക്കെയായിരുന്നല്ലോ പറഞ്ഞത്. ഇപ്പം ഒന്നും കിട്ടിയില്ലെന്നോ? ഇതു പോലൊരു ഭൂലോക പരാജയം വേറെയുണ്ടാവുമോ? പിണറായി വിജയന്റെ പേര് പിണറായി പരാജയൻ എന്ന് മാറ്റി ഇടുന്നതാണ് നല്ലത്. സൈബർ സഖാക്കളും സുഡാപ്പി സുഹൃത്തുക്കളുമൊക്കെ ജീവനോടെ തന്നെ ഉണ്ടല്ലോ...